ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു ആക്കുക. 155

രിക്കുന്നുവല്ലോ. അതുകൊണ്ടു അവന്റെ സൎവ്വശക്തിയുള്ള കൃപ
യിൽ ആശ്രയിച്ചു, സൎവ്വത്തിനും മതിയായുള്ള അവന്റെ സഹാ
യത്തിൽ സന്തോഷിപ്പാൻ, ഞങ്ങൾ നിന്നെ പ്രബോധിപ്പിച്ചു അ
പേക്ഷിക്കുന്നു. തനിക്കുള്ളവരോടു കൂടെ ലോകാവസാനത്തോളം എ
ല്ലാ നാളും ഇരിപ്പാൻ വാഗ്ദത്തം ചെയ്തവൻ നിന്റെ ഭാഗത്തു നി
ല്ക്കയും, നിന്നെ അയച്ച കാൎയ്യത്തെ സാധിപ്പിക്കയും ചെയ്യും. ആക
യാൽ ഉറപ്പുള്ളവനും കുലുങ്ങാത്തവനും, നിന്റെ പ്രയത്നം കൎത്താ
വിൽ വ്യൎത്ഥമല്ല, എന്നറികയാൽ കൎത്താവിൻ വേലയിൽ എപ്പൊഴും
വഴിയുന്നവനും ആകുക. എന്നാൽ നിന്റെ വിളിയുടെ എല്ലാ പോ
രാട്ടങ്ങളിലും വേദനാചിന്തകളിലും അവന്റെ വിലയേറിയ സമാ
ധാനം നിന്റെ ശക്തിയും ആശ്വാസവും, എന്നു കാണ്കയും, അവ
ന്റെ വായിൽനിന്നു ഒരുനാൾ ഈ വചനത്തെ കേൾ്ക്കയും ചെയ്യും:
നന്നു, നല്ലവനും (രും) വിശ്വസ്തനു (രു) മായ ദാസനേ,(രേ) നീ(നി
ങ്ങൾ) അല്പത്തിങ്കൽ വിശ്വസ്തനാ(രാ)യിരുന്നു, നിന്നെ (ങ്ങളെ) പ
ലതിന്മേലും ആക്കി വെക്കും, നിന്റെ (ങ്ങളുടെ) കൎത്താവിൻ സന്തോ
ഷത്തിൽ പ്രവേശിക്ക.

എന്നതിന്നു തക്കവണ്ണം ഞാൻ ദൈവത്തിന്നും നമ്മുടെ കൎത്താ
വായ യേശു ക്രിസ്തുവിന്നും മുമ്പാകെ, ഈ ക്രിസ്തുസഭ കേൾ്ക്കെ നി
ന്നോടു (ങ്ങളോടു) ചോദിക്കുന്നിതു:

ഈ വചനങ്ങളെ പ്രമാണിച്ചു, വിശുദ്ധദൈവശുശ്രൂഷയെ
ഭരമേല്പാൻ മനസ്സുണ്ടോ?

ഈ വേലയിൽ നിന്റെ കാലവും ബലവും ഉദാരതയോടെ ചെ
ലവഴിപ്പാനും, ദൈവവചനപ്രകാരം യേശു ക്രിസ്തുവിനെ കുരിശി
ക്കപ്പെട്ടു, മരിച്ചെഴുനീറ്റവനെ തന്നെ ഘോഷിപ്പാനും, ആയവൻ
നമുക്കു ദൈവത്തിൽനിന്നു ജ്ഞാനവും നീതിയും വിശുദ്ധീകരണവും
വീണ്ടെടുപ്പും ആയ്ഭവിച്ചപ്രകാരം പ്രസംഗിപ്പാനും മനസ്സുണ്ടോ?

ശേഷമുള്ളവൎക്കു ഭാവത്തിലും നടപ്പിലും ദൈവകരുണയാലെ
മാതിരിയാവാൻ കൎത്താവിൽ തന്നെ നിൎണ്ണച്ചിരിക്കുന്നുവോ?

എന്നാൽ സൎവ്വസാക്ഷിയായ ദൈവവും ജീവികൾക്കും മരിച്ചവ
ൎക്കും നൃായാധിപതിയായ യേശു ക്രിസ്തുവും അറികെ, സത്യം ചെയ്തു
ഉത്തരം ചൊല്ക.

20 *

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/167&oldid=186019" എന്ന താളിൽനിന്ന് ശേഖരിച്ചത്