ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 159

ശുദ്ധാത്മാവോടും ഒന്നിച്ചു: ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ കരു
ണയുള്ള ദൈവമാകും, എന്നും, അവനു സകല പാപങ്ങളെയും യേ
ശു ക്രിസ്തുനിമിത്തം സൌജന്യമായി ക്ഷമിച്ചു കൊടുക്കുന്നു, എന്നും,
അവനെ മകന്റെ സ്ഥാനത്തിൽ ആക്കി സകല സ്വൎഗ്ഗവസ്തുവിന്നും
അവകാശിയായി അംഗീകരിച്ചു കൊള്ളുന്നതും ഉണ്ടു, എന്നും സാ
ക്ഷി പറയുന്നു.

൭. ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?

ഉ. വെള്ളത്താലും ആത്മാവിനാലും അത്രെ (യൊഹ. ൩, ൫.)
വെള്ളത്തിലും ആത്മാവിലുംനിന്നു ജനിച്ചല്ലാതെ, ഒരുത്തനും ദൈ
വരാജ്യത്തിൽ കടപ്പാൻ കഴികയില്ല, എന്നു ചൊല്ലിയ പ്രകാരം
തന്നെ.

൮. ചോ. സ്നാനത്താലുള്ള പ്രയോജനം എന്തു?

ഉ. അതു ദൈവകരുണയെയും പാപമോചനത്തെയും ദൈ
വപുത്രത്വത്തെയും നിത്യ ജീവന്റെ അവകാശത്തെയും നമുക്കു ഉ
റപ്പിച്ചു കൊടുക്കുന്നു. (തീത. ൩, ൫-൭) നാം അവന്റെ കരുണ
യാൽ നിതീകരിക്കപ്പെട്ടിട്ടു, പ്രത്യാശപ്രകാരം നിത്യജീവന്റെ അ
വകാശികളായി തീരേണ്ടതിന്നു ദൈവം തന്റെ കനിവാലത്രെ ന
മ്മെ രക്ഷിച്ചിരിക്കുന്നതു. നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം
നമ്മുടെ മേൽ ധാരാളമായി പകൎന്ന പരിശുദ്ധാത്മാവിലെ പുന
ൎജ്ജന്മവും നവീകരണവും ആകുന്ന കുളി കൊണ്ടു തന്നെ. ഈ വച
നം പ്രമാണം.

൯. ചോ. ദൈവവചനം സ്നാനത്തെ എങ്ങിനെ വൎണ്ണിക്കുന്നു?

ഉ. അതു നല്ല മനോബോധത്തിന്നായി ദൈവത്തോടു ചോദി
ച്ചിണങ്ങുന്നതു, എന്നത്രെ. (൧ പേത്ര, ൩,൨ ൧.)

൧. ചോ. ആകയാൽ വിശുദ്ധ സ്നാനത്താൽ ദൈവം നിന്നോടിണങ്ങീട്ടു ഒരു നി
യമം ഉണ്ടാക്കിയോ?

ഉ. അതെ, മഹാദൈവമായവൻ എനിക്കു കരുണയുള്ള ദൈ
വവും പിതാവും ആവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാനോ പി
ശാചിനോടും അവന്റെ സകല ക്രിയാഭാവങ്ങളോടും ദുഷ്ടലോക

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/171&oldid=186023" എന്ന താളിൽനിന്ന് ശേഖരിച്ചത്