ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 സ്ഥിരീകരണത്തിന്നുള്ള ഉപദ്ദേശം.

ത്തിൻ ആഡംബരമായയോടും ജഡത്തിന്റെ സകല പാപമോഹ
ങ്ങളോടും വെറുത്തും, ദൈവത്തെയും എന്റെ കൎത്താവായ യേശു
വെയും ജീപൎയ്യന്തം സേവിച്ചും കൊൾ്വാൻ കൈയേറ്റിരിക്കുന്നു.

൧.൧. ചോ. ആകയാൽ സ്നാനനിയമത്താൽ നിനക്കു കടമായ്വന്നതു എന്തു?

ഉ. ദൈവം കൈയേറ്റു കൊണ്ടപ്രകാരം എനിക്കു എന്നും
വിശ്വസ്തനായിരിപ്പാനും, സകല വാഗ്ദത്തങ്ങളെയും ഭേദം വരാതെ
നിവൃത്തിപ്പാനും മനസ്സായിരിക്കുന്നതു പോലെ പുത്രഭാവത്തോടും
നിത്യവിശ്വസ്തത തന്നെ എന്റെ കടം ആകുന്നു. അതുകൊണ്ടു
ആ നിയമത്തെ നാൾതോറും, വിശേഷാൽ തിരുവത്താഴത്തിന്നു ചെ
ല്ലുമ്പൊഴും സകല ഭക്തിയോടെ പുതുക്കി, എന്റെ നടപ്പിനെ
അതിനൊത്തവണ്ണം ശോധന ചെയ്തും, യഥാക്രമത്തിൽ ആക്കി
ക്കൊണ്ടും, എനിക്കു ഏറ്റം അടുത്തുള്ള പാപങ്ങളോടു കേവലം
പൊരുതും പോരേണ്ടതു.

൧൨. ചോ. എന്നതുകൊണ്ടു സ്നാനത്തോടും കൂട വിശ്വാസത്തെ മുറുക പിടിക്കുന്ന
വർ മാത്രം സത്യക്രിസ്ത്യാനർ ആകയാൽ, ദൈവത്തിൽ വിശ്വസിക്ക എന്നതു എന്തു?

ഉ. ദൈവത്തെ അറികയും അവന്റെ വചനത്തെ കൈക്കൊ
ൾ്കയും അവനിൽ മുറ്റും ആശ്രയിക്കയും ചെയ്യുന്നതത്രെ.

൧൩. ചോ. നാം വിശ്വസിക്കേണ്ടുന്ന ദൈവം ആരുപോൽ?

ഉ. ദൈവം സൃഷ്ടിക്കപ്പെടാതെ ഉള്ള ആത്മാവു, നിത്യൻ, സ
ൎവ്വശക്തൻ, ഏകജ്ഞാനി, സൎവ്വസമീപൻ, സൎവ്വജ്ഞൻ, നീതിമാൻ,
പരിശുദ്ധൻ, സത്യവാൻ, ദയയും കനിവും നിറഞ്ഞവനത്രെ.

൧൪. ചോ. ഏകദൈവം ഒഴികെ വേറെ ഉണ്ടോ?

ഉ. ഒരുത്തനെ ഉള്ളൂ. (൫മോ. ൬, ൪. ) അല്ലയോ ഇസ്രയേലേ
കേൾ്ക്ക, നമ്മുടെ ദൈവമാകുന്നതു യഹോവ തന്നെ ഏകയഹോ
വയത്രെ.

൧൫. ചോ. ഈ ഏകദൈവത്വത്തിൽ വിശേഷങ്ങൾ ഉണ്ടോ?

ഉ. അതെ പിതാ പുത്രൻ പരിശുദ്ധാത്മാവു, ഈ മൂവർ
ഉണ്ടു. സ്വൎഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടല്ലോ,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/172&oldid=186024" എന്ന താളിൽനിന്ന് ശേഖരിച്ചത്