ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 165

൩൯. ചോ. പരിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കേണ്ടുന്ന സത്യദൈവം ത
ന്നെയോ?

ഉ: അതെ, വേദത്തിൽ അവനു ദൈവനാമങ്ങൾ, ദൈവഗു
ണങ്ങൾ, ദൈവക്രിയകൾ, ദൈവമാനം ഇവ എല്ലാം കൊള്ളുന്ന
പ്രകാരം കാണാൻ ഉണ്ടു. (അപ്പോ. ൫, ൩8. ൧ കൊ. ൨, ൧൦.
റോമ, ൧൫, ൧൩. മത്ത. ൧൨, ൩൧ 8.)

൪൦, ചോ. ഇങ്ങിനെ നീ വായികൊണ്ടു ഏറ്റു പറയുന്നതെല്ലാം ഹൃദയം കൊണ്ടും
വിശ്വസിച്ചാൽ ഈ വിശ്വാസത്തിന്റെ ഫലം എന്താകുന്നു?

ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു, യേശു ക്രിസ്തു നിമി
ത്തം എന്നെ നല്ലവനും വിശുദ്ധനും, എന്നെണ്ണിക്കൊള്ളുന്നതല്ലാ
തെ, പ്രാൎത്ഥിപ്പാനും ദൈവത്തെ അബ്ബാ എന്നു വിളിപ്പാനും, അ
വന്റെ കല്പനകളിൻപ്രകാരം നടപ്പാനും പരിശുദ്ധാത്മാവു എ
നിക്കു നല്കപ്പെടുന്നതു തന്നെ, ഫലം ആകുന്നതു.

൪൧. ചോ. വിശ്വാസത്തിലെ ഒന്നാം ഫലം എന്തു?

ഉ. എന്റെ നീതീകരണമത്രെ. ദൈവം എന്റെ പാപങ്ങ
ളെ ക്ഷമിച്ചു വിട്ടു, ക്രിസ്തുവിന്റെ നീതിയെ എനിക്കു കണക്കിട്ടു,
അതു ഹേതുവായി സകല കരുണകളെയും പറഞ്ഞു തരുന്നതു
തന്നെ.

൪൨. ചോ. വിശുദ്ധീകരണം എന്നും പുതുക്കം എന്നും ഉള്ള രണ്ടാമതു ഒരു ഫലം വി
ശ്വാസത്തിൽ ജനിക്കുന്നില്ലയോ?

ഉ. ജനിക്കുന്നു, ഞാൻ കുട്ടിയായി പ്രാൎത്ഥിപ്പാനും ദൈവ
ത്തിന്നു യോഗ്യമായി നടപ്പാനും, തക്കവണ്ണം വിശ്വാസത്താൽ മേ
ല്ക്കുമേൽ പരിശുദ്ധാത്മാവു തന്നെ എനിക്കു കിട്ടുന്നുണ്ടു.

൪൩. ചോ. പ്രാൎത്ഥന എന്നതു എന്തു?

ഉ. പ്രാൎത്ഥന എന്നതു ലൌകികത്തിലും ആത്മികത്തിലും ന
ന്മയെ എത്തിപ്പാനോ, തിന്മയെ വൎജ്ജിപ്പാനോ ദൈവത്തെ നോ
ക്കി വിളിക്കുന്നതത്രെ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/177&oldid=186029" എന്ന താളിൽനിന്ന് ശേഖരിച്ചത്