ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

വേ, അരിഷ്ട പാപികളായ ഞങ്ങളോടു കരുണ ഉണ്ടാകേണമേ.
ആമെൻ. Hs.

കെട്ടഴിപ്പിന്റെ വാചകം.

പാപങ്ങളെ ചൊല്ലി അനുതപിച്ചു, നമ്മുടെ പ്രായശ്ചിത്തമാ
കുന്ന ക്രിസ്തുവിൽ വിശ്വസിച്ചും, ഹൃദയത്തിന്നും നടപ്പിന്നും പുതു
ക്കം ആഗ്രഹിച്ചും കൊള്ളുന്ന നിങ്ങൾ എല്ലാവരും, പാപമോചനം
എന്നുള്ള ആശ്വാസത്തെ വിശുദ്ധ സുവിശേഷത്തിൽനിന്നു കേട്ടു
കൊൾവിൻ. സൎവ്വശക്തനായ ദൈവം നിങ്ങളിൽ കനിഞ്ഞിട്ടു, ന
മ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും, നമ്മുടെ നീതീകരണത്തി
ന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്ന യേശു ക്രിസ്തു എന്ന പ്രിയപു
ത്രൻമൂലം, നിങ്ങളുടെ സകല പാപങ്ങളെയും ക്ഷമിച്ചു വിടുന്നു.
ക്രിസ്തുസഭയുടെ ശുശ്രൂഷക്കാരൻ എന്നു നിയമിക്കപ്പെട്ട ഞാനും, ക
ൎത്താവായ യേശുവിന്റെ കല്പനപ്രകാരം സകല പാപങ്ങൾക്കും
ഉള്ള മോചനത്തെ നിങ്ങളോടു അറിയിക്കുന്നതു. പിതാവു, പുത്രൻ,
പരിശുദ്ധാത്മാവു എന്നീ ദൈവനാമത്തിൽ തന്നെ.

(നിങ്ങളിൽ അനുതാപമില്ലാത്തവരും അവിശ്വാസികളും ആയു
ള്ളവൎക്കോ പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു; അവർ മനം തിരി
യാതെ പാൎത്താൽ, ദൈവകോപവും ശിക്ഷയും അവരുടെ മേൽവസി
ക്കും എന്നു കൂടെ അറിയിക്കുന്നതു നമ്മുടെ കൎത്താവും രക്ഷിതാവും ആ
കുന്ന യേശു ക്രിസ്തുവിന്റെ നാമത്തിൽ തന്നെ). ആമെൻ. W. Hs.

(ഈ വാചകങ്ങളെ ഉപദേഷ്ടാക്കന്മാൎക്കുമാത്രമല്ല ഉപദേശിമാൎക്കും വായിക്കാം.)

തങ്ങളുടെ പാപങ്ങളെ ഓൎത്തുകൊണ്ടു ദുഃഖിച്ചു, കരുണയും പാ
പമോചനവും തേടിക്കൊള്ളുന്ന എല്ലാവരും, സുവിശേഷത്തിന്റെ
ആശ്വാസവചനത്തെ കേൾപിൻ! നിങ്ങളോടു യേശു താൻ പറ
യുന്നിതു:

൧.

അല്ലയോ അദ്ധ്വാനിച്ചും, ഭാരം ചുമന്നും നടക്കുന്നോരേ, എ
ല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി
പ്പിക്കും. ഞാൻ സൌമ്യതയും ഹൃദയതാഴ്മയും ഉള്ളവൻ ആകകൊ
ണ്ടു, എന്റെ നുകം നിങ്ങളിൽ ഏറ്റു കൊണ്ടു, എങ്കൽനിന്നു പഠി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/18&oldid=185869" എന്ന താളിൽനിന്ന് ശേഖരിച്ചത്