ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

൬൨. ചോ. തിരുവത്താഴം ആൎക്കായിട്ടു നിയമിച്ചു കിടക്കുന്നു?

ഉ. തങ്ങളെ ശോധന ചെയ്വാൻ കഴിയുന്ന ക്രിസ്ത്യാനൎക്കെല്ലാം
നിയമിച്ചതു (൧കൊ. ൧൧, ൨൮.) മനുഷ്യൻ തന്നെത്താൻ ശോധന
ചെയ്തിട്ടു വേണം, ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്രത്തിൽ
കുടിച്ചും കൊൾ്വാൻ.

൬൩. ചോ. തന്നെത്താൻ ശോധന ചെയ്ക. എന്നതു എന്തു?

ഉ താൻ തന്റെ ഹൃദയത്തിലും മനോബോധത്തിലും പ്രവേ
ശിച്ചു കൊണ്ടു, തന്റെ മാനസാന്തരത്തെയും വിശ്വാസത്തെയും
പുതിയ അനുസരണത്തെയും ആരാഞ്ഞു കൊള്ളുന്നതത്രെ.

൬൪. ചോ. നമ്മുടെ മാനസാന്തരത്തെ ശോധന ചെയ്യുന്നതു എങ്ങിനെ?

ഉ. നമ്മുടെ പാപങ്ങളെ നാം ഉണ്മയായി അറികയും ദൈവ
ത്തിന്മുമ്പാകെ ഏറ്റു പറകയും മനസ്സോടെ വെറുക്കയും അനുത
പിക്കയും ചെയ്യുന്നുവോ, എന്നു ആരാഞ്ഞു നോക്കുമ്പോഴേത്രെ.

൬൫. ചോ. നമ്മുടെ വിശ്വാസത്തെ ശോധന ചെയ്യുന്നതു എങ്ങിനെ?

ഉ. നാം യേശു ക്രിസ്തുവിനെ ഉണ്മയായി അറികയും അവ
ന്റെ പുണ്യത്തിലും കരുണയിലും മാത്രം ആശ്രയിക്കയും തിരുവ
ത്താഴത്തിന്റെ സത്യബോധം ഉണ്ടാകയും ചെയ്യുന്നുവോ, എന്നു
നല്ലവണ്ണം ആരാഞ്ഞു നോക്കുമ്പോഴത്രെ.

൬൬. ചോ. നമ്മുടെ പുതിയ അനുസരണത്തെ ശോധന ചെയ്യുന്നതു എങ്ങിനെ?

ഉ. ഇനിമേൽ പാപത്തെ വെറുത്തും വിട്ടും കൊണ്ടു ദൈവ
പ്രസാദം വരുത്തി നടപ്പാനും, അവന്റെ കരുണയാലെ ദൈവ
സ്നേഹത്തിലും കൂട്ടുകാരന്റെ സ്നേഹത്തിലും ഊന്നി നില്പാനും നാം
താല്പൎയ്യത്തോടെ നിൎണ്ണയിച്ചുവോ, എന്നു സൂക്ഷ്മമായി ആരാഞ്ഞു
നോക്കുമ്പോഴത്രെ.

൬൭. ചോ, ശോധന കഴിക്കാതെ അപാത്രമായി തിരുവത്താഴത്തിൽ ചേരുന്നവൎക്കു
എന്തു ശിക്ഷകൾ അകപ്പെടും?

ഉ. ദൈവത്തിന്റെ ദണ്ഡവിധിയേത്രെ. (൧കൊ. ൧൧, ൨൯)
അപാത്രമായി ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/182&oldid=186034" എന്ന താളിൽനിന്ന് ശേഖരിച്ചത്