ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള ഉപദേശം. 171

വിസ്തരിക്കായ്കയാൽ തനിക്കു താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കു
ടിക്കുന്നു.

൬൮. ചോ. അനുതപിച്ചു ഞെരുങ്ങിയ ഹൃദയത്തോടെ അനുഭവിച്ചാൽ തിരുവത്താ
ഴത്തിലെ ഫലം ഏന്തു?

ഉ. എന്റെ വിശ്വാസം ഉറെക്കയും മനസ്സാക്ഷിക്കു ആശ്വാ
സം ലഭിക്കയും പാപങ്ങളുടെ മോചനത്തിന്നു നിശ്ചയം കൂടുകയും
നടപ്പിന്നു പുതുക്കം വരികയും തന്നെ ഫലം ആകുന്നതു.

൬൯. ചോ. തിരുവത്താഴത്തിൽ ചേരുവാൻ നമുക്കു എങ്ങിനെ വഴി തുറന്നു വരും?

ഉ. അദ്ധ്യക്ഷവേലയാലത്രെ, അനുതപിക്കാത്തവൎക്കു പാപങ്ങ
ളെ പിടിപ്പിപ്പാനും അനുതപിക്കുന്നവൎക്കു മോചിപ്പാനും അതിന്നു
അധികാരം ഉണ്ടു.

൭൦. ചോ. ഈ ആത്മികമായ അധികാരം അദ്ധ്യക്ഷൎക്കു ആരാൽ വന്നു?

ഉ. കൎത്താവായ യേശു ക്രിസ്തുവിനാലത്രെ. അവൻ തന്റെ
ശിഷ്യന്മാരോടു പറഞ്ഞിതു: (മത്ത. ൧൮, ൧൮) നിങ്ങൾ ഭൂമിയിൽ
എന്തെല്ലാം കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നി
ങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും
അഴിഞ്ഞിരിക്കും. എന്നല്ലാതെ (യൊ, ൨o, ൨൩.) നിങ്ങൾ ആൎക്കെ
ങ്കിലും പാപങ്ങളെ മോചിച്ചാൽ അവൎക്കു മോചിക്കപ്പെട്ടിരിക്കും,
ആൎക്കെങ്കിലും പിടിപ്പിച്ചാൽ പിടിപ്പിക്കപ്പെട്ടിരിക്കും, എന്നു തന്നെ.

൭൧. ചോ. തിരുവത്താഴത്തിൽ ചേരുന്ന വിശ്വാസികൾക്കു എന്തു കടം ആകുന്നു?

ഉ. നാം കൎത്താവായ ക്രിസ്തുവിനെയും അവന്റെ മരണത്തെ
യും ഓൎക്കയും അവന്റെ നാമത്തെ സ്തുതിക്കയും ഹൃദയത്താലും ക്രി
യകളാലും അവന്റെ ഉപകാരങ്ങൾ്ക്കായി നന്നിയെ കാട്ടുകയും വേ
ണ്ടതു. ( ൧ കൊ. ൧൧, ൨൬.)

൭൨. ചോ. ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കേണ്ടുന്ന പ്രകാരം സ്പഷ്ടമായി
പറയാമോ?

ഉ. ഞാൻ തിരുവത്താഴത്തിൽ ചേരുമ്പോഴും ചേൎന്ന ശേഷ
വും ക്രിസ്തുവിന്റെ കുരിശിലെ മരണത്തെ താല്പൎയ്യത്തോടും വിശ്വാ

22*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/183&oldid=186035" എന്ന താളിൽനിന്ന് ശേഖരിച്ചത്