ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 സ്ഥിരീകരണത്തിന്നുള്ള ഉപദേശം.

സത്തോടും കൂടെ ധ്യാനിക്കയിൽ പ്രിയ രക്ഷിതാവു ശരീരത്തെ ബ
ലികഴിച്ചും രക്തത്തെ ഒഴിച്ചുംകൊണ്ടു എനിക്കും സൎവ്വലോകത്തി
ന്നും പാപത്തെ ഇല്ലാതാക്കി, നിത്യരക്ഷയെ സമ്പാദിച്ചു കൊള്ളു
മ്പോൾ, എത്ര എല്ലാം കഷ്ടിച്ചും അദ്ധ്വാനിച്ചും ഇരിക്കുന്നു, എന്നു
നന്ന വിചാരിച്ചു കൊള്ളേണ്ടതു.

൭൩. ചോ. ഈ ബലിമരണത്തെ ധ്യാനിച്ചു പ്രസ്താവിക്കുന്നതിന്റെ ഫലം എന്തു?

ഉ. കൎത്താവായ യേശുവിന്നു എന്റെ പാപങ്ങളാൽ അതി
ക്രൂരവേദനകളും കൈപ്പുള്ള മരണവും സംഭവിച്ചതുകൊണ്ടു ഞാൻ
പാപത്തിൽ രസിക്കാതെ, അതിനെ അശേഷം ഒഴിച്ചു മണ്ടിപ്പോ
കയും, എന്നെ ഉദ്ധരിച്ച രക്ഷിതാവിന്റെ ആളായിട്ടു കേവലം അ
വന്റെ ബഹുമാനത്തിന്നായി ജീവിക്കയും കഷ്ടപ്പെടുകയും മരിക്ക
യും ചെയ്യേണ്ടതു. എന്നാൽ എന്റെ അന്ത്യനേരത്തിൽ ഭയം
കൂടാതെ തേറികൊണ്ടു: കൎത്താവായ യേശുവേ, നിനക്കായി ഞാൻ
ജീവിക്കുന്നു, നിനക്കു കഷ്ടപ്പെടുന്നു, നിനക്കു മരിക്കുന്നു; ചത്തും
ഉയിൎത്തും നിനക്കുള്ളവനാകുന്നു. യേശുവേ, എന്നേക്കും എന്നെ
രക്ഷിക്കേണമേ, എന്നെ പറയുമാറാവു. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/184&oldid=186036" എന്ന താളിൽനിന്ന് ശേഖരിച്ചത്