ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

ദൈവജാതിയായുള്ളോരേ, നിങ്ങൾ ത്രിയൈകദൈവത്തെ പുതുതാ
യി പറ്റിക്കൊണ്ടു, എല്ലാകാലത്തും ഏതു സ്ഥലത്തും അവങ്കലുള്ള
വിശ്വാസത്തെ വാക്കിനാലും ക്രിയയാലും ഏറ്റു പറയേണം എന്നു
നിങ്ങളെ പ്രബോധിപ്പിക്കുന്നു. അതുകൊണ്ടു നാം ഹൃദയങ്ങളെ
ഉയൎത്തി ഒന്നിച്ചു പറഞ്ഞു കൊൾ്പൂതാക.

വിശ്വാസപ്രമാണം.

സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി, സൎവ്വശക്തനായി പിതാ
വായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

അവന്റെ ഏകപുത്രനായി, നമ്മുടെ കൎത്താവായ യേശു ക്രിസ്തു
വിങ്കലും ഞാൻ വിശ്വസിക്കുന്നു. ആയവൻ പരിശുദ്ധാത്മാവിനാൽ
മറിയ എന്ന കന്യകയിൽ ഉല്പാദിതനായി ജനിച്ചു, പൊന്ത്യപിലാ
തന്റെ താഴെ കഷ്ടമനുഭവിച്ചു, ക്രൂശിക്കപ്പെട്ടു മരിച്ചു, അടക്കപ്പെട്ടു,
പാതാളത്തിൽ ഇറങ്ങി, മൂന്നാം ദിവസം ഉയിൎത്തെഴുനീറ്റു, സ്വൎഗ്ഗാ
രോഹണമായി, സൎവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വ
ലത്തുഭാഗത്തിരിക്കുന്നു. അവിടെനിന്നു ജീവികളോടും മരിച്ചവരോ
ടും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും.

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന ശുദ്ധ സാ
ധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തോടെ ജീവിച്ചെ
ഴുനീല്ക്കുന്നതിലും, നിത്യജീവങ്കലും ഞാൻ വിശ്വസിക്കുന്നു. ആമെൻ.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവവും, സകല കരുണകൾക്കും പിതാവു
മായുള്ളോവേ, നീ ഞങ്ങളിലും, സകല മനുഷ്യരിലും കാട്ടിയ കൃപാ
വാത്സല്യങ്ങൾക്കായിക്കൊണ്ടു പാത്രമല്ലാത്ത അടിയങ്ങൾ താഴ്മയോ
ടെ സ്തോത്രം ചൊല്ലന്നു. ഞങ്ങളെ നീ സൃഷ്ടിച്ചു. പാലിച്ചു, ഐ
ഹികത്തിൽ അനുഗ്രഹിച്ചുകൊണ്ടതിനെ എല്ലാം ഞങ്ങൾ ഓൎത്തി
ട്ടൊഴികെ, ഞങ്ങളുടെ കൎത്താവാകുന്ന യേശു ക്രിസ്തുവിനെ കൊണ്ടു
നീ ലോകത്തെ വീണ്ടെടുത്തിട്ടുള്ള അളവില്ലാത്ത സ്നേഹത്തെയും,
തിരുവചനവും, ചൊല്ക്കുറികളും ആകുന്ന ദാനത്തെയും, തേജസ്സി
ന്റെ പ്രത്യാശയെയും ചൊല്ലി നിന്നെ വാഴ്ത്തുന്നുണ്ടു. ഇനി നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/20&oldid=185871" എന്ന താളിൽനിന്ന് ശേഖരിച്ചത്