ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന. 9

കരുണകൾ വേണ്ടുംവണ്ണം ബോധിച്ചിട്ടു, ഞങ്ങൾ നിൎവ്യാജമായ ന
ന്നിഭാവം കാട്ടി, തിരുസേവക്കായിട്ടു ഞങ്ങളെ മുഴുവൻ സമൎപ്പിച്ചും,
വാഴുന്നാൾ ഒക്കയും വിശുദ്ധിയിലും നീതിയിലും നിന്റെ മുമ്പാകെ
നടന്നുകൊണ്ടു, ഇങ്ങിനെ അധരങ്ങളാൽ മാത്രമല്ല, നടപ്പിനാൽ ത
ന്നെ നിന്റെ സ്തുതിയെ പരത്തുമാറാകേണ്ടതിന്നു, ഞങ്ങൾ കൎത്താ
വായ യേശു ക്രിസ്തുമൂലം നിന്നോടു അപേക്ഷിക്കുന്നു. ആയവൻ നീ
യും പരിശുദ്ധാത്മാവുമായി എന്നേക്കും സകല ബഹുമാനവും തേ
ജസ്സും അനുഭവിച്ചു വാഴേണമേ. ആമെൻ. Cp.

A p. എന്ന അക്കത്തിലെ പ്രാൎത്ഥനകൾ ഒന്നോ രണ്ടോ
ഇവിടെ ചേൎത്തു വായിക്കാം. പിന്നെ

പക്ഷവാദങ്ങൾ ആവിതു:

സൎവ്വശക്തിയും നിത്യകനിവും ഉള്ള ദൈവവും, ഞങ്ങളുടെ ക
ൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും ആയുള്ളോവേ, പ്രിയപു
ത്രൻ നിമിത്തം കടാക്ഷിച്ചു, തിരുവുള്ളം ഇങ്ങോട്ടു ആക്കേണമേ. ദൈ
വമേ, നിന്റെ ദയെക്കു തക്കവണ്ണം ഞങ്ങളോടു കൃപ ചെയ്തു, നിൻക
നിവുകളുടെ പെരുമപ്രകാരം ഇങ്ങേ ദ്രോഹങ്ങളെ മാച്ചുകളക. അ
ടിയങ്ങളെ ന്യായവിധിയിൽ പ്രവേശിപ്പിക്കാതെ, മദ്ധ്യസ്ഥനായ യേ
ശു ക്രിസ്തുനിമിത്തം ഞങ്ങളുടെ അകൃത്യം ഒക്കയും ക്ഷമിക്കേണമേ.
തിരുസഭയെ കരുതിനോക്കി, വചനത്തെയും കൃപാകരച്ചൊല്ക്കുറിക
ളെയും കൂട്ടില്ലാതെ വെടിപ്പായി കാത്തുകൊൾക. നിന്റെ കൊ
യ്ത്തിൽ വിശ്വസ്തരായ വേലക്കാരെ അയച്ചു, തിരുവചനത്തിൻ ഘോ
ഷണത്തിന്നായി നിന്റെ ആത്മാവെയും ശക്തിയെയും നല്കി, അ
തിനെ സകല രാജ്യങ്ങളിലും പ്രസ്താവിച്ചു. പുറജാതികളെ മനം തി
രിയുമാറാക്കി, ഇസ്രയേലിൻ ചിതറിയ ആടുകളെ ചേൎത്തുകൊള്ളേ
ണമേ. എല്ലാ ഇടൎച്ചകളെയും തടുത്തു, ഭ്രമിച്ചു തെറ്റിപ്പോയവരെ
യും പാപത്തിൻ ചതിയിൽ കുടുങ്ങിയവരെയും രക്ഷാവഴിയിൽ ന
ടത്തി, ഞങ്ങളെ ശക്തീകരിച്ചു, ലോകത്തോടും, താന്താന്റെ ജഡ
ത്തോടും പോരാടി ജയിപ്പാറാക്കേണമേ. ബഹുമാനപ്പെട്ട ഞങ്ങളു
ടെ രാജ്ഞിയെയും, ഇളയ രാജാവിനെയും, സകല രാജകുഡുംബ
ത്തെയും, മന്ത്രികളെയും തിരുമുമ്പിൽ ഓൎക്കുന്നുണ്ടു. (B.2. p. *)

  • ഇവിടെയും മറ്റുള്ള സ്ഥലങ്ങളിലും B. എന്ന അക്കത്തിൽനിന്നു ആവശ്യംപോലെ
    ഓരോന്നു ചേൎത്തു വായിക്കാം.

2

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/21&oldid=185872" എന്ന താളിൽനിന്ന് ശേഖരിച്ചത്