ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന. 13

പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ, ഞങ്ങളെ പരീക്ഷ
യിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ.
രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ ആകുന്നു.
ആമെൻ.

ഒരു ശ്ലോകം പാടിയ ശേഷം അതതു ദിവസത്തിനുള്ള വേദ
പാഠങ്ങളെ വായിക്കാവൂ. (D.)

പിന്നെ ഒരു പാട്ടു പാടുക. ശേഷം പ്രസംഗിക്ക. അതിന്റെ
ആരംഭത്തിലും അവസാനത്തിലും മനസ്സു മുട്ടുമ്പോലെ പ്രാൎത്ഥിക്ക.
അനന്തരം ഒരു ശ്ലോകം പാടിച്ചു തീൎന്നാൽ തിരുവത്താഴം വിവാ
ഹം മുതലായതിനെ സംബന്ധിച്ചുള്ള പരസ്യങ്ങളെ അറിയിക്ക;
ഒടുക്കം ഓർ ആശീൎവ്വചനം ചൊല്ലുക.

ആശീൎവ്വചനങ്ങൾ.

൧.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ തി
രുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇടുമാ
റാക.
ആമെൻ, (൪ മോ.൬.)

൨.

എല്ലാബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങളുടെ
ഹൃദയങ്ങളെയും, നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കുക. ആ
മെൻ. (ഫിലി.൪.)

൩.

സമാധാനത്തിന്റെ ദൈവമായവൻ തന്നെ, നിങ്ങളെ അശേ
ഷം വിശുദ്ധീകരിക്ക; നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും ന
മ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യ
മായി കാക്കപ്പെടാക. ആമെൻ. (൧ തെസ്സ.൫.)

൪.

എന്നാൽ നമ്മെ കുറയ കഷ്ടപ്പെട്ടു എങ്കിൽ, യേശു ക്രിസ്തുവിൽ
തന്റെ നിത്യതേജസ്സിലേക്കു വിളിച്ചവനായി, സൎവ്വകൃപാവരമുടയ
ദൈവം താൻ നിങ്ങളെ യഥാസ്ഥാനത്തിലാക്കി, ഉറപ്പിച്ചു, ശക്തീ
കരിച്ചു, അടിസ്ഥാനപ്പെടുത്തുകയും ആം. അവന്നു തേജസ്സും ബ
ലവും എന്നെന്നേക്കും ഉണ്ടാവൂതാക. ആമെൻ. (൧ പെ.൫.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/25&oldid=185876" എന്ന താളിൽനിന്ന് ശേഖരിച്ചത്