ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന.

നിന്റെ സാദൃശ്യത്തിൽ ഞങ്ങളെ സൃഷ്ടിച്ച ചെറുപ്പം മുതൽ
ഇന്നേവരേ യാതൊരു പുണ്യവും യോഗ്യതയും ഇല്ലാത്തവരായ ഞ
ങ്ങളെ ആത്മാവിലും ശരീരത്തിലും ഉള്ള നന്മകളെ കൊണ്ടു അനു
ഗ്രഹിച്ചതിനാൽ, പിതാവേ, ഞങ്ങൾ സ്തുതിക്കുന്നു. വിശേഷാൽ നീ
മനം അഴഞ്ഞു, അരിഷ്ടപാപികളെ കനിഞ്ഞു കൊണ്ടു, പ്രിയപുത്ര
നായ യേശു ക്രിസ്തുവിനെ ഞങ്ങൾ്ക്കു സമ്മാനിച്ചയക്കയാലും, ഇന്നും
വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്റെ വിശുദ്ധാത്മാവിനെ അ
യച്ചു പോന്നു, അവററിൽ ആശ്വാസസമാധാനങ്ങളെയും നിത്യ
ജീവന്റെ പ്രത്യാശയെയും നിറെക്കുന്നതിനാലും, ഞങ്ങൾ നിന്നെ
വാഴ്ത്തുന്നു. ഞങ്ങളുടെ ദൈവമായ കൎത്താവേ, ഈ സകല കൃപകൾ
നിമിത്തവും ഇങ്ങേ സ്തോത്രബലികളെ പ്രസാദിച്ചു പരിഗ്രഹിക്കേ
ണമേ.

ഇനി ഞങ്ങൾ അപേക്ഷിക്കുന്നിതു: നിന്നെ അറിയാത്ത ഭയഹീ
നരായ പാപികളെ തിരുവചനത്തിന്റെ ഒച്ചയെ കേൾ്പിച്ചുണ
ൎത്തി, സൎവ്വ സഭയിലും ജീവിപ്പിക്കുന്ന നിന്റെ ആത്മാവെ പകരേ
ണമേ. മരണനിഴലിൽ പാൎക്കുന്ന എല്ലാ ജാതികളിലും മനസ്സലി
ഞ്ഞു, തിരുവെളിച്ചത്തെയും സത്യത്തെയും അയക്കുക. എല്ലാ രാ
ജ്യങ്ങളിലും സുവിശേഷദൂതന്മാരെ പാലിച്ചു നടത്തി, വേലെക്കു വേ
ണ്ടുന്ന ജ്ഞാനവും ശക്തിയും ക്ഷാന്തിയും ഏകേണമേ.

യേശു ക്രിസ്തുവിന്റെ പിതാവേ, സാധാരണ സഭയുടെ ആഗ്ര
ഹത്തെ ഒക്കയും ഞങ്ങൾ ഇതാ തൃക്കൈയിൽ ഏല്പിക്കുന്നു. എല്ലാ
(ക്രിസ്തീയ) അധികാരങ്ങളെയും ഞങ്ങൾ ഓൎത്തപേക്ഷിക്കുന്നിതു: അ
വർ തിരുമനസ്സിൻ പ്രകാരം നാടുകളെ ഭരിപ്പാനായി, അവരെ നി
ന്റെ ആത്മാവിനാൽ നടത്തുക. തിരുവചനത്തിന്നു വിശ്വസ്ത ശു
ശ്രൂഷക്കാരെ അയച്ചു, അവരെ സ്വന്തമുള്ളതിനെ അല്ല, നിന്റെ
മാനത്തെയും ആട്ടികൂട്ടത്തിന്റെ രക്ഷയെയും അന്വേഷിപ്പാറാക്കു
ക. വിവാഹസ്ഥന്മാൎക്കു ജീവനോടും ദൈവഭക്തിയോടും ചേരുന്നവ
ഒക്കയും സമ്മാനിച്ച അപ്പനമ്മമാർ കുട്ടികളെ നിന്റെ ഭയത്തിൽ
വളൎത്തുവാനും, മക്കൾ നന്നിയുള്ളവരായി അനുസരിച്ചടങ്ങുവാനും
അനുഗ്രഹിച്ചു കൊൾ്കേവേണ്ടു. സൌഖ്യവും ഫലവൎദ്ധനവും വരു
ത്തുന്ന വേനലും മഴയും നല്കി, നിലത്തിൻ അനുഭവത്തെ വിളയിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/28&oldid=185879" എന്ന താളിൽനിന്ന് ശേഖരിച്ചത്