ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചയിൽ പിന്നെയുള്ള പ്രാൎത്ഥന. 17

മഹാവ്യാധി യുദ്ധം മുതലായ ബാധകളെ ദയ ചെയ്തു നീക്കേണമേ.
രോഗികൾ, പീഡിതർ, അഗതികൾ, ദരിദ്രർ, വിധവമാർ, അനാ
ഥർ ഇത്യാദികൾ്ക്കു എല്ലാം നീ ഏകസഹായവും, ഉറപ്പുള്ള ആധാ
രവും, മതിയായുള്ള ആശ്വാസവും ആയ്വിളങ്ങി, സകല ദുഃഖക്ലേശ
ങ്ങൾ്ക്കും ഭാഗ്യമുള്ള അറുതി വരുത്തുക. നിന്റെ പ്രജകളെ ഉപദ്ര
വിച്ചു നിൎബ്ബന്ധിക്കുന്ന സാഹസങ്ങളെ എപ്പേരും തടുത്തു, സഭെ
ക്കു തൂണും നിഴലുമായി വരേണമേ. ഞങ്ങൾ്ക്കും സന്തതികൾ്ക്കും
വലിയ പരീക്ഷാസമയത്തിലും നിന്റെ സുവിശേഷസത്യത്തെയും,
ദിവ്യസമാധാനത്തെയും രക്ഷിച്ചു കാത്തു, സമാധാനപ്രഭുവായ യേ
ശു ക്രിസ്തു എന്ന നിന്റെ പ്രിയപുത്രനും, ഞങ്ങളുടെ കൎത്താവും ആ
യവനെ കൊണ്ടു ഞങ്ങളെ പോററി വാഴേണമേ. ആമെൻ. W. Bs.

അതിന്റെ ശേഷം വേദപാഠം വായിച്ചു പാട്ടു പാടിച്ച അ
നന്തരം മനസ്സ് മുട്ടുംപോലെ പ്രാൎത്ഥിച്ചുപ്രസംഗിക്ക. ഒടുക്കം ഹൃ
ദയത്തിൽനിന്നു പ്രാൎത്ഥിച്ചു കൎത്തൃപ്രാൎത്ഥന ചൊല്ലി ചൊല്ലിച്ചു,
ഒരു ശ്ലോകം പാടിച്ചു തീൎച്ചെക്കു ആശീൎവ്വചനം ഒന്നിനെ കേ
ൾ്പിക്കുക.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ, ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു. ആമെൻ.

ആശീൎവ്വചനങ്ങൾ.

൧.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരുമു
ഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം ഇ
ടുമാറാക. ആമെൻ. (൪ മോ.൬.)

3

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/29&oldid=185880" എന്ന താളിൽനിന്ന് ശേഖരിച്ചത്