ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 ബാലോപദേശം.

ടന്നും കൊളേണ്ടതിന്നു ഹൃദയങ്ങളെ പുതുക്കയും ചെയ്ക. ഇതു ഒക്ക
യും ഞങ്ങൾ യാചിക്കുന്നതു, പിതാവോടു എത്തുവാൻ ഏക വഴിയും
സത്യവും ജീവനും ആയിരിക്കുന്ന യേശു ക്രിസ്തു എന്ന കൎത്താവിന്മൂ
ലമത്രേ. ആയവന്റെ നാമത്തിൽ ഞങ്ങൾ ഇനിയും വിളിച്ചപേ
ക്ഷിക്കുന്നു. സ്വൎഗ്ഗസ്ഥനായ - Sfh.

പിന്നെ ചോദ്യോത്തരത്താലേ ഉപദേശവും അനന്തരം ഹൃദയ
പ്രാൎത്ഥനയും ചെയ്ക. പാടിയ ശേഷം ആശീൎവ്വചനവും ചൊല്ലേ
ണ്ടതു. വളരെ കുട്ടികൾ ഉള്ളസ്ഥലത്തിൽ ഹൃദയപ്രാൎത്ഥനെക്കു
പകരം ഇതിനെയും.

വായിക്കാം.

ഞങ്ങളുടെ കൎത്താവായ യഹോവേ, നിന്റെ പ്രതാപത്തെ വാ
നങ്ങളിന്മേൽ ഇട്ടവനേ, നിൻ നാമം ഭൂമിയിൽ ഒക്കയും എത്ര നിറ
ഞ്ഞിരിക്കുന്നു! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ
നിന്നു നീ നിനക്കു ബലത്തെയും സ്തോത്രത്തെയും നിൎമ്മിച്ചു, ഞങ്ങ
ളെ നീ എത്ര വാത്സല്യത്തോടെ വിളിച്ചു ക്ഷണിച്ചിരിക്കുന്നു. എൻ
മകനേ, എന്റെ വേദധൎമ്മത്തെ മറക്കാതെ, നിന്റെ ഹൃദയം എൻ
കല്പനകളെ സൂക്ഷിക്കാവു; അവ ദീൎഘനാളുകളും, ജീവന്റെ ആണ്ടു
കളും, സമാധാനവും നിനക്കു കൂട്ടിവെക്കും. അവറ്റെ കഴുത്തിൽ
കെട്ടിക്കൊൾക, ഹൃദയപലകമേലും എഴുതുക, എന്നാൽ ദൈവത്തി
ന്റെയും മനുഷ്യരുടെയും കണ്ണുകളിൽ കരുണയും ഭാഗ്യസിദ്ധിയും
കണ്ടെത്തും. എന്നതല്ലാതെ നിന്റെ ഏകജാതനായ യേശു ക്രിസ്തു
പൈതങ്ങളെ തനിക്കു കൊണ്ടുവരുവാൻ എത്ര താല്പൎയ്യത്തോടെ
കല്പിച്ചും, ഇപ്രകാരമുള്ളവൎക്കു ദൈവരാജ്യം ഉണ്ടെന്നു ചൊല്ലി അ
നുഗ്രഹിച്ചും ഇരിക്കുന്നു. നീ ചെറുപ്പത്തിൽ ഞങ്ങളെയും വലിച്ചു
വിശുദ്ധസ്നാനത്താൽ ദൈവപുത്രത്വത്തിൻ വാഗ്ദത്തം തന്നതു ഒഴി
കെ, നീ വെളിപ്പെടുത്തിയ ദിവ്യപ്രവചനങ്ങളാകുന്ന കൂട്ടില്ലാത്ത പാലു
കൊണ്ടു നിത്യം പുലൎത്തി, വിശുദ്ധവഴിയിൽ നടത്തിവരുന്നതുകൊ
ണ്ടു, ഞങ്ങൾ ഹൃദയത്തിൽനിന്നു സ്തുതിക്കുന്നുണ്ടു. ഇനി ഞങ്ങൾ
ഏറ്റവും വേണ്ടികൊള്ളുന്നിതു: ഞങ്ങൾ വളരുന്തോറും ആത്മാവിൽ
ശക്തിപ്പെട്ടു വൎദ്ധിക്കയാവു. വിശ്വസ്ത ദൈവമായ പിതാവേ, നിന്നോ
ടും, നിന്നെ സേവിക്കുന്ന സകല മനുഷ്യരോടും ഞങ്ങൾ പ്രസാദം

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/32&oldid=185883" എന്ന താളിൽനിന്ന് ശേഖരിച്ചത്