ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞായറാഴ്ച പ്രാൎത്ഥനകൾ. 21

വരുത്തി കരുണയിൽ വളരുമാറാക. ഇപ്രകാരം നിന്നെ അറിഞ്ഞും
സേവിച്ചും, നിന്നാൽ ജീവിച്ചും പോരുന്ന ജാതി ജനിച്ചു വൎദ്ധിക്ക
യും ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയ യേശു ക്രിസ്തുമൂലം അ
വന്റെ വലിയ നാൾവരേ നില്ക്കയും ചെയ്യേണമേ. ആമെൻ. Sfh.

അല്ലെങ്കിൽ.

കരുണയുള്ള ദൈവമായ പിതാവേ, നീ ഞങ്ങൾക്കു വീണ്ടും ര
ക്ഷാമാൎഗ്ഗത്തെ ഗ്രഹിപ്പിച്ചു തന്നതു കൊണ്ടു, ഞങ്ങൾ സ്തോത്രം
ചൊല്ലുന്നു. കേട്ട വചനത്തിന്മേൽ നിന്റെ അനുഗ്രഹം വെക്കുക,
വലിയവരും ചെറിയവരും എപ്പേരും അതിനെ നല്ല ഹൃദയത്തോ
ടെ സൂക്ഷിപ്പാൻ സംഗതി വരുത്തേണമേ. നിന്റെ വചനവും
ആത്മാവും ഞങ്ങളിൽനിന്നും മക്കളിൽനിന്നും മാറിപ്പോകയില്ല എ
ന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരുത്തുക. തിരുവചനത്തെ കാ
ത്തുകൊണ്ടാലല്ലാതെ നടപ്പു നിൎദ്ദോഷമായ്വരികയില്ല എന്നു ഞ
ങ്ങളുടെ കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഉപദേശിക്ക, അവർ
ബാല്യത്തിലും തങ്ങളുടെ സ്രഷ്ടാവെ ഓൎക്കേണ്ടതിന്നും, അതി വിശു
ദ്ധ ബാലനായ യേശുവിന്റെ മാതൃകപ്രകാരം പ്രായത്തിൽ വളരു
ന്തോറും, ജ്ഞാനത്തിലും നിന്നോടും മനുഷ്യരോടും കൃപയിലും വൎദ്ധി
ക്കേണ്ടതിന്നും, ഇവ്വണ്ണം ഇഹത്തിലും പരത്തിലും വിടാത്ത സൌഖ്യം
സാധിക്കേണ്ടതിന്നും, കരുണ ചെയ്യേണമേ. പ്രിയ പുത്രനായ യേ
ശു ക്രിസ്തുവിനെ വിചാരിച്ചു. ഞങ്ങളെ കേൾക്കയാവു. ആമെൻ. W.

A.

a. ഒാരോ ഞായറാഴ്ച പ്രാൎത്ഥനകൾ.

൧.

ഞങ്ങളുടെ ദൈവമായ കൎത്താവേ, നീ വെളിച്ചമാകുന്നു, ഇരിട്ടു
നിന്നിൽ ഒട്ടും ഇല്ല. നീ ഏകജാതനായ പുത്രനെ ഈ ലോകത്തിൽ
അയച്ചതു അവനെ പിഞ്ചെല്ലുന്നവൻ ആരും ഇരിട്ടിൽ നടക്കാതെ,
ജീവന്റെ വെളിച്ചമുള്ളവൻ ആയിരിക്കേണ്ടതിന്നത്രേ. ഇന്നും കൂടെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/33&oldid=185884" എന്ന താളിൽനിന്ന് ശേഖരിച്ചത്