ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 ഞായറാഴ്ച പ്രാൎത്ഥനകൾ.

നിന്റെ വെളിച്ചവും സത്യവും ഞങ്ങളെ നടത്തേണ്ടതിന്നു അയ
ക്കുക. ഇന്നും ഞങ്ങളിൽ അറിയിക്കുന്ന നിന്റെ വചനം ഞങ്ങളു
ടെ കാല്ക്കു ദീപവും, വഴിയിൽ വെളിച്ചവും ആയ്ചമക. താന്താന്റെ
ഹൃദയത്തിന്റെ അവസ്ഥ ഇന്നതു എന്നു ഞങ്ങൾ്ക്കു വെളിപ്പെടുത്തി
തരിക; തന്നെത്താൻ, ചതിക്കുന്ന മായാബുദ്ധിയെ അകറ്റുക, അഹം
ഭാവത്തെ ഇടിക്കുക. ഞങ്ങളെ ഉയൎത്തുവാൻ കഴിയേണ്ടതിന്നു താഴ്ത്തി
വെക്കുക. നല്ല ദാനങ്ങളും തികഞ്ഞവരങ്ങളും ഞങ്ങളിൽ നിറെച്ചും,
താനും ഞങ്ങളിൽ വസിച്ചും കൊൾ്വാൻ വേണ്ടി ജഡത്തിലേയും ആ
ത്മാവിലേയും സകല കന്മഷത്തിൽനിന്നും ഞങ്ങളെ വെടിപ്പാക്കേ
ണമേ. ഞങ്ങളെ നിന്റെ ദിവ്യപ്രതിമയാക്കി രൂപാന്തരപ്പെടുത്തി,
നിന്റെ അത്യന്തജ്ഞാനത്തെ ഞങ്ങൾക്കു ഇപ്പോൾ തന്നെ നിത്യ
ജീവന്റെ ഉറവാക്കി ചമെക്കേണമേ. നിനക്കു വേൎത്തിരിച്ചുള്ള ഈ
നാളിനെ സമൃദ്ധിയായി അനുഗ്രഹിക്ക, ഇന്നു നിന്റെ വചനത്തെ
വായിച്ചും കേട്ടും പ്രസ്താവിച്ചും കൊള്ളുന്ന എല്ലാരിലും നിന്റെ
ആത്മാവുകൊണ്ടു ശക്തിയോടെ പ്രവൃത്തിക്ക. നിന്റെ വിലയേ
റിയ സുവിശേഷത്തെ നിന്ദിക്കുന്നവരോടും നീ പൊരുതു ജയിച്ചും
കൊൾ്ക. ഇങ്ങിനെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും, തിരു
രാജ്യം പരന്നുവരികയും, പല ആത്മാക്കൾ്ക്കും നിത്യരക്ഷ സാധിക്കയും
ആകേണമേ. സ്വൎഗ്ഗസ്ഥനായ പിതാവേ, നിന്റെ പുത്രനും ഞങ്ങ
ളുടെ കൎത്താവും ആയ യേശു ക്രിസ്തുവിനെ വിചാരിച്ചു, ഞങ്ങളുടെ
യാചനകളെ കേട്ടരുളേണമേ. ആമെൻ. W.

൨.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, ഇന്നു നിന്റെ സ്വസ്ഥനാളാ
കകൊണ്ടു, ഞങ്ങൾ മുഴുമനസ്സോടും നിന്റെ വചനം കേട്ടും പരിഗ്ര
ഹിച്ചുംകൊണ്ടു, ഈ ദിവസത്തെ വേണ്ടുംവണ്ണം വിശുദ്ധീകരിപ്പാ
നും, നിന്റെ വചനത്താൽ ഞങ്ങൾ വിശുദ്ധീകരിക്കപ്പെടുവാനും,
നിന്റെ നല്ല ആത്മാവെ അയച്ചു, ഞങ്ങളെ പ്രകാശിപ്പിച്ചു നട
ത്തേണമേ. നിന്റെ വചനത്തിന്നു ശുശ്രൂഷക്കാരായവർ ഒക്കയും
യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ കൂട്ടില്ലാതെ വെടിപ്പായി അ
റിയിച്ചും, തങ്ങളും അതിനാൽ ജീവിച്ചും ഇരിക്കേണ്ടതിന്നു പരിശുദ്ധാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/34&oldid=185885" എന്ന താളിൽനിന്ന് ശേഖരിച്ചത്