ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞായറാഴ്ച പ്രാൎത്ഥനകൾ. 23

ത്മാവിന്റെ വെളിച്ചത്തെയും ശക്തിയെയും അവൎക്കു നല്കേണമേ.
ഈ ദിവസത്തിന്റെ അനുഗ്രഹങ്ങൾ എല്ലാവൎക്കും, വിശേഷാൽ സ
ങ്കടക്കാൎക്കും, ഭാരം ചുമക്കുന്നവൎക്കും, രോഗികൾക്കും, മരിക്കുന്നവൎക്കും
വേണ്ടുവോളം അനുഭവമായ്വരേണമേ. ഞങ്ങൾ നിന്റെ പ്രിയപു
ത്രനായ യേശു ക്രിസ്തുവിൽ മുറ്റും ആശ്രയിച്ചും, ആശ വെച്ചുംകൊ
ണ്ടു തിരുവചനപ്രകാരം നടപ്പാനും, എല്ലാ ഇടൎച്ചകളെയും സൂക്ഷി
ച്ചൊഴിച്ചു, ഞങ്ങളുടെ രക്ഷിതാവെ വിടാതെ പിഞ്ചെല്വാനും, പ്ര
യാണത്തിന്റെ ഒടുവിൽ നിന്റെ സ്വൎഗ്ഗീയ രാജ്യത്തിൽ പൂകുവാനും
നിന്റെ കരുണ ഇറക്കി തരേണമേ. ആമെൻ. W.

൩.

വിശ്വസിക്കുന്ന ഹൃദയങ്ങൾക്കെല്ലാം ശ്രേഷ്ഠവിശ്രാമവും, ഭാഗ്യ
സ്ഥാനവും ആകുന്ന യേശുവേ, അദ്ധ്വാനിച്ചും ഭാരം ചുമന്നും നട
ക്കുന്നോരേ, ഒക്കയും എന്റെ അടുക്കെ വരുവിൻ. എന്നാൽ നിങ്ങളു
ടെ ദേഹികൾക്കു ആശ്വാസം കണ്ടെത്തും എന്നുള്ളതു നിന്റെ വാ
ക്കാകുന്നുവല്ലൊ. അതുകൊണ്ടു ഹൃദയത്തിന്നു ഈ ലോകത്തിൽ ഒരു
തൃപ്തിയും കാണാത്ത ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു. കൎത്താ
വായ യേശുവേ, നിന്റെ ജീവനാലും കഷ്ടമരണങ്ങളാലും നീ ലോ
കത്തെ ജയിച്ചുവല്ലൊ, ഞങ്ങളുടെ ദേഹികൾ നിന്റെ സ്റ്റേഹത്തി
ലും ആശ്വാസത്തിലും സമാധാനത്തിലും സ്വസ്ഥത ആചരിക്കു
മാറാക്കേണമേ എന്നതു ഞങ്ങളുടെ യാചന തന്നെ. ഞങ്ങൾ നി
ന്നെ ഉള്ളവണ്ണം അറിഞ്ഞും, നിന്നെ മാത്രം വാഞ്ഛിച്ചും, നിന്നിൽ
ആനന്ദിച്ചും സുഖിച്ചും കൊണ്ടിരിപ്പാൻ സംഗതി വരുത്തുക. ഒടു
ക്കം തിരുമുഖത്തോടു സന്തോഷങ്ങളുടെ തൃപ്തിയും, നിൻ വലങ്കൈ
യാൽ എന്നും കൌതുകങ്ങളും ഉള്ള നിത്യ സ്വസ്ഥതയിലേക്കു പ്ര വേശിപ്പിക്കയാവു. ആമെൻ. W.

൪.

നിത്യത്തോളം ഞങ്ങൾക്കു രക്ഷയും ആശ്വാസവും ആകുന്ന
ദൈവവും പിതാവും ആയുള്ളോവേ, വിശുദ്ധ ഭയത്തോടെ തിരുമു
മ്പിൽ ആരാധിച്ചു കൊൾവാൻ, ഞങ്ങൾ നിന്റെ കരുണയാലെ
കൂടിവന്നിരിക്കുന്നു. ഞങ്ങൾ പൊടിയും ഭസ്മവും എന്നിട്ടും, നിന്നോടു

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/35&oldid=185886" എന്ന താളിൽനിന്ന് ശേഖരിച്ചത്