ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 25

ഞങ്ങളെ നിന്റെ മക്കളും നിത്യജീവനു അവകാശികളും ആക്കുവാനും
തന്നെ. സ്തുതിപ്പാൻ യോഗ്യനായ നിന്റെ പുത്രൻ പ്രത്യക്ഷനായി
വന്നുവല്ലൊ, ഈ പ്രത്യാശ ഉണ്ടായിട്ടുള്ള ഞങ്ങൾക്കു, ആയവൻ നി
ൎമ്മലൻ ആകുമ്പോലെ ഉള്ളങ്ങളെ നിൎമ്മലീകരിപ്പാൻ കരുണ ചെ
യ്യേണമേ. എന്നാൽ അവൻ ശക്തിയോടും മഹാതേജസ്സോടും തി
രികെ വന്നു വിളങ്ങുമ്പോൾ, ഞങ്ങൾ അവനോടു സദൃശരായി, അ
വന്റെ നിത്യമുള്ള തേജോരാജ്യത്തിൽ കൂടേണ്ടതിന്നു സംഗതി വരി
കേ ആവൂ. ആയതിൽ അവൻ പിതാവേ, നിന്നോടും പരിശുദ്ധാ
ത്മാവേ, നിന്നോടും കൂടെ ഏക ദൈവമായി എന്നേക്കും ജീവിച്ചും വാ
ണും കൊണ്ടിരിക്കുന്നു. ആമെൻ. C. P.

b. ഉത്സവപ്രാൎത്ഥനകൾ.

ആഗമനനാൾ.

൧.

നിത്യവും സൎവ്വശക്തിയും ഉള്ള ദൈവമേ, കാലസമ്പൂൎണ്ണത വ
ന്നേടത്തു നിന്റെ ഏകജാതനായ യേശു ക്രിസ്തുവിനെ ഞങ്ങളുടെ
ഇടയിലേക്കു ഇറങ്ങി വരുവാൻ, നീ അയച്ചതുകൊണ്ടു ഞങ്ങൾ മ
നഃപൂൎവ്വമായി സ്തുതിക്കുന്നു. ഇങ്ങിനെ അവൻ ജഡത്തിൽ വന്നതു
ഞങ്ങൾക്കു നിത്യാശ്വാസമായി ചമവാനും, അവൻ ലോകത്തിൽ
കിഴിഞ്ഞതു അരിഷ്ട പാപികളായ ഞങ്ങളെ രക്ഷിക്കേണ്ടതിന്നത്രേ
എന്നു വിശ്വസിച്ചുറപ്പിപ്പാനും കരുണ ചെയ്തുനല്കേണമേ. വിശ്വ
സ്തനായ ദൈവമേ, ഇന്നും കൂടെ അവൻ തിരുവചനത്താലും വി
ശുദ്ധചൊല്ക്കുറികളാലും ഞങ്ങളുടെ ഇടയിൽ വരുമാറാക. ഞങ്ങൾ
നിന്റെ ശക്തിമൂലം ഈ ഹൃദയങ്ങളെ ഒരുക്കി, അവനു നിത്യവാസ
സ്ഥലമാക്കേണ്ടതിന്നു സംഗതി വരുത്തുകേ ആവു. ഒടുക്കത്തെ പ്ര
ത്യക്ഷതക്കായി അവൻ വരുവാനുള്ളതിനെ ഞങ്ങൾ വാഞ്ഛിക്കയും,
അവൻ ന്യായവിധിക്കായി ഇറങ്ങുമ്പോൾ, സന്തോഷത്തോടെ എ
തിരേല്ക്കയും, നിത്യതേജസ്സിന്റെ രാജ്യത്തിൽ അവനോടു കൂടെ പ്ര

4

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/37&oldid=185888" എന്ന താളിൽനിന്ന് ശേഖരിച്ചത്