ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 ഉത്സവപ്രാൎത്ഥനകൾ.

കൊണ്ടു ഞങ്ങളുടെ ദേഹി ഉല്ലസിച്ചും: ദൈവത്തിന്നു അത്യുന്നതങ്ങ
ളിൽ തേജസ്സും, ഭൂമിയിൽ സമാധാനവും, മനുഷ്യരിൽ പ്രസാദവും
ഉണ്ടെന്നു സ്തുതിക്കുന്നു.

ഹാ ഞങ്ങളുടെ കൎത്താവും രക്ഷിതാവും ആയവനേ, നിന്നെ
കാംക്ഷിക്കുന്ന ഈ ഹൃദയങ്ങളിലേക്കു വന്നു. നിന്റെ സ്വൎഗ്ഗീയവര
ങ്ങളെല്ലാം ഞങ്ങളിൽ നിറെക്കേണമേ. നിന്റെ ആത്മാവു കൊ
ണ്ടു ഞങ്ങളെ നടത്തുക, നിന്റെ കൃപകൊണ്ടു പാപം എന്ന വ്യാധി
യെ നീക്കി ഭേദം വരുത്തുക. വിശ്വസ്തനായ ത്രാണകൎത്താവേ, സകല
ദുഃഖത്തിലും ആശ്വാസവും, എല്ലാ ഞെരുക്കത്തിലും സഹായവും,
ഈ ദുഷ്ടലോകത്തിലെ പരീക്ഷകളിൽ ശക്തിയും, ഒടുക്കത്തെ പോരാ
ട്ടത്തിൽ ധന്യമായ പ്രത്യാശയും നല്കേണമേ. യേശുവേ, ഞങ്ങളെ ക
നിഞ്ഞു കൊണ്ടു നിന്റെ സമാധാനം തരികേ ആവു. ആമെൻ. W.

ആണ്ടുപിറപ്പു.

സ്വൎഗ്ഗസ്ഥാപിതാവായ ദൈവമേ, നീ പ്രിയ പുത്രനെ ഈലോ
കത്തിൽ അയച്ചു, അവനെ പരിഛ്ശേദനകൊണ്ടു സ്വന്ത വംശത്തി
ന്റെ സഭയോടു ചേൎക്കുന്ന ദിവസം ആ വിലയേറിയ യേശുനാമം
വിളിപ്പിച്ചതു കൊണ്ടു ഞങ്ങൾ സ്തോത്രം ചൊല്ലുന്നു. നീ വിശുദ്ധ
നിയമത്തെ ഓൎത്തു, അബ്രഹാവംശത്തിൽ ഭൂജാതികൾ്ക്കു എല്ലാം
അനുഗ്രഹം വരേണം എന്നുള്ള വാഗ്ദത്തത്തിന്നു നിവൃത്തി വരുത്തി
ഇരിക്കുന്നു. അതു കൊണ്ടു നിന്റെ ശേഷമുള്ള വാഗ്ദത്തങ്ങൾ എ
ല്ലാം ക്രിസ്തു യേശുവിൽ ഉവ്വ എന്നും, ആമെൻ എന്നും വരേണ്ടതാ
കുന്നു. അവൻ ജഡത്തിൽ വിളങ്ങിയതിനാലും, യേശു എന്ന നാമ
ത്തിന്റെ ശക്തിയാലും, ഞങ്ങൾ്ക്കു ഇളകാത്ത വിശ്വാസംമൂലം നി
ത്യമുള്ള ആശ്വാസവും, പഴയ മനുഷ്യനെ വീഴ്ക്കുന്നതിനാൽ പുതിയ
വൎഷത്തിന്നു നല്ലൊരാരംഭവും, നിന്റെ കൃപയുള്ള പരിപാലനത്തി
നാൽ സമാധാനമുള്ള അവസാനവും വരേണ്ടതിന്നു പരിശുദ്ധാത്മാ
വു കൊണ്ടു ഞങ്ങളിൽ വ്യാപരിക്കേണം എന്നു വളരെ യാചിക്കുന്നു.
യഹോവേ, ഞങ്ങളുടെ വരവും പോക്കും ഇന്നുമുതൽ എന്നേക്കും
കാത്തരുളേണമേ. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/40&oldid=185891" എന്ന താളിൽനിന്ന് ശേഖരിച്ചത്