ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 29

൨.

കൎത്താവേ, നീ തലമുറ തലമുറയായിട്ടു ഞങ്ങൾക്കു ശരണമാ
യിരിക്കുന്നു. മലകൾ ജനിച്ചതിന്നും, നീ ഭൂമിയെയും ഉലകിനെയും
നിൎമ്മിച്ചതിന്നും മുമ്പേ, അനാദിയായി എന്നേക്കും ദൈവമേ, നീ
ഉണ്ടു. ഞങ്ങൾ ഇന്നലെ തുടങ്ങി, പൊടിയും ഭസ്മവും ആകുന്നു. ഞ
ങ്ങളുടെ ആയുസ്സു നിന്റെ മുമ്പാകെ ഇല്ലാത്തതു പോലെ തന്നെ.
നീയൊ അനന്യനത്രേ, നിന്റെ ആണ്ടുകൾ തീരുകയും ഇല്ല. ഞ
ങ്ങൾ, പാപികൾ ആകുന്നു, ഞങ്ങളുടെ ദ്രോഹം തിരുമുമ്പിൽ വെ
ളിപ്പെട്ടിരിക്കുന്നു. നീയൊ യഹോവേ, ഞങ്ങളുടെ പിതാവു, ഞ
ങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നതു എന്നും നിന്റെ പേർ ത
ന്നെ. നിന്റെ മഹാക്രിയകളെ പറവാനും, സ്തുതിക്കു യോഗ്യമായ
നിന്റെ പണികളെ ഒക്കയും വൎണ്ണിപ്പാനും ആർ പോരും. നീ ഞ
ങ്ങളിൽ ചെയ്യുന്ന ഉപകാരങ്ങൾക്കു എല്ലാം ആർ പകരം ചെയ്യും.
നിൻ ദയ എത്ര വിലയേറിയതു. ദൈവമേ, മനുഷ്യപുത്രർ നിന്റെ
ചിറകുകളുടെ നിഴലിൽ ആശ്രയിച്ചും കൊള്ളുന്നു. നീ ഞങ്ങൾക്കു
എന്നും തുണയും തണലും ആകകൊണ്ടു, കരുണയാലെ ഞങ്ങളിൽ
ഉദിപ്പിച്ച വൎഷത്തിന്റെ ആരംഭത്തിൽ ഞങ്ങളുടെ ആത്മാവു നി
ന്നെ അന്വേഷിക്കുന്നു. ഞങ്ങൾക്കു ഇനി ഉണ്ടാകേണ്ടുന്ന നാളുകൾ
നിന്റെ പുസ്തകത്തിൽ എഴുതി ഇരിക്കുന്നു. തിരുകൈകളിൽ ഞ
ങ്ങൾ ജീവനും ജഡവും ദേഹിയും ആത്മാവും എല്ലാം ഭരമേല്പിക്കു
ന്നു. നിന്റെ ഏകജാതനായ യേശു ക്രിസ്തുവിനെ ഇന്നും ഞങ്ങളുടെ
ഹൃദയങ്ങളിൽ പുതുതായി ഉദിപ്പിക്കേണമേ. അവനല്ലൊ വെളിച്ച
വും ജീവനും വരുത്തുന്ന നീതിസൂൎയ്യനായി ഉദിച്ചു. ഞങ്ങൾ കാൽ ഇ
ടറാതെ നേരെ ഉള്ള ചാലിൽ കൂടി നടക്കേണ്ടതിന്നു പരിശുദ്ധാത്മാ
വിനെ ഞങ്ങളുടെ പ്രയാണത്തിൽ വഴികാട്ടിയായിട്ടു തരേണമേ, ഉറ
ക്കവും തൂക്കവും വരാത്ത ഇസ്രയേലിൻ കാവലാളനേ, നിന്റെ സൎവ്വ
ശക്തിയുള്ള പരിപാലനത്തിൽ ഞങ്ങളെയും ചേൎത്തുകൊണ്ടു, എല്ലാ
വഴികളിലും ഞങ്ങളുടെ ജീവനു വെളിച്ചവും ഊക്കുമായിരിക്കേണ
മേ. നിത്യദൈവമേ, ഞങ്ങളെ കൈവിടൊല്ലാ; നിന്റെ രക്ഷയെ ഞ
ങ്ങൾ കാത്തു നില്ക്കുന്നു. അല്ലയോ യഹോവേ, ക്ഷേിക്കേണമേ; അല്ല
യോ യഹോവേ, സാധിപ്പിക്കേണമേ. ആമെൻ. (സങ്കീ.൧൧൮.) W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/41&oldid=185892" എന്ന താളിൽനിന്ന് ശേഖരിച്ചത്