ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 31

ജാതനായ യേശു ക്രിസ്തു എന്ന കൎത്താവിനെ മനുഷ്യരുടെ സത്യവെ
ളിച്ചമായി ഈ ലോകത്തിൽ അയച്ചു. അവന്മൂലം എല്ലാ വംശങ്ങൾ
ക്കും നിന്നെ വെളിപ്പെടുത്തി, വിശുദ്ധസുവിശേഷത്താൽ ഞങ്ങളെ
യും ഇരിട്ടിൽനിന്നു നിന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ച കാ
രണത്താൽ ഞങ്ങൾ സ്തുതിക്കുന്നു. ഇനിമേലാൽ ദയ ചെയ്തു, ആ
ദിവ്യവെളിച്ചത്തെ ഞങ്ങളിൽ വിളങ്ങിക്കയല്ലാതെ, ഇഹലോകത്തി
ന്റെ ഇരിട്ടിനെ സത്യത്തിന്റെ വിശ്വസ്തസാക്ഷികളെക്കൊണ്ടു പ്ര
കാശിപ്പിക്കയും, എല്ലാ കണ്ണുകൾക്കും നിന്നെയും, നീ അയച്ച പുത്ര
നായ യേശുവിനെയും തെളിയിക്കയും ചെയ്യേണമേ. സകല ജഡ
ത്തിന്മേലും നിൻ ആത്മാവിനെ പകൎന്നു, തിരുവചനത്തിന്നു വഴി
യും വാതിലും തുറന്നു, അതിനാൽ എല്ലാടത്തും ഹൃദയങ്ങളെ പുതു
ക്കി, ശുദ്ധീകരിച്ചു തണുപ്പിച്ചു രക്ഷിച്ചു പോരേണമേ.

മനസ്സലിവിൻ പിതാവേ, നിന്റെ വലിയ കൊയ്ത്തിന്നായി പ്ര
വൃത്തിക്കാരെ വിളിച്ചു വരുത്തി, ദൂതരെ അയച്ചു, ജാതികളെ ഇരിട്ടിൽ
നിന്നു നിന്റെ വെളിച്ചത്തിലേക്കു തിരിപ്പിക്കേണമേ. നിന്റെ ദാ
സന്മാൎക്കു എല്ലാ പോരാട്ടത്തിലും ധൈൎയ്യം കൂട്ടി, സകല ഭയത്തിലും
താങ്ങി, അവരുടെ വചനത്തിന്മേൽ നിന്റെ ശക്തിയെ ഇറക്കി പാ
ൎപ്പിച്ചു, ഇങ്ങിനെ അവരുടെ യുദ്ധത്തിൽ നീയേ കൂടി പുറപ്പെട്ടു,
ബിംബാരാധനകളെ മുടിച്ചു കളയേണമേ. എന്നാൽ ജാതികൾ നി
നക്കു തേജസ്സു കൊടുക്കയും, ദൂരയുള്ള ദ്വീപുകളും രാജ്യങ്ങളും നി
ന്റെ കീൎത്തിയെ പരത്തുകയും, കൎത്താധികൎത്താവേ, നിന്റെ രാജ്യം
വരികയും, നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നട
ക്കയും ചെയ്വാറാക്കേണമേ. ആമെൻ. W.

തിരുവെളളിയാഴ്ച.

ദൈവത്തിൻ കുഞ്ഞാടായുള്ള യേശു ക്രിസ്തുവേ, നീ ലോകത്തി
ന്റെ പാപം ചുമന്നെടുത്തു, തിരുകഷ്ടമരണങ്ങളാൽ ഞങ്ങൾക്കു
വേണ്ടി പ്രായശ്ചിത്തബലിയായി തീരുകകൊണ്ടു, ഞങ്ങൾ മന
സ്സോടെ സ്തുതിക്കുന്നു; നീ പാപികളുടെ കൈകളിൽ നിന്നെ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/43&oldid=185894" എന്ന താളിൽനിന്ന് ശേഖരിച്ചത്