ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 ഉത്സവപ്രാൎത്ഥനകൾ.

ൎഗ്ഗത്തേക്കു കയറ്റി, പിതാവിൻ വലഭാഗത്തിരുന്നിരിക്കുന്നുവല്ലോ.
നിന്റെ വഴിയെ ഞങ്ങൾ വിശ്വാസത്തോടെ നോക്കി, നിന്റെ തേ
ജസ്സിങ്കൽ സന്തോഷിക്കുന്നു. ഇനി ഞങ്ങളുടെ ഹൃദയങ്ങളെ ഈ അ
ഴിവുള്ള ലോകത്തോടു അകറ്റി, കീഴേതിനെ ഒക്കയും നിരസിച്ചു,
നിന്നിലുള്ള നിത്യധനത്തെ ആശിച്ചു വാഞ്ഛിപ്പാന്തക്കവണ്ണം ഞ
ങ്ങളെ കടാക്ഷിക്കേണമേ. ഞങ്ങളുടെ മനസ്സു സ്വൎഗ്ഗത്തിൽ വസി
ച്ചു, ഭൂമിയിലുള്ളവ അല്ല. മേലേവ തന്നെ അന്വേഷിപ്പാൻ ഞ
ങ്ങൾക്കു കൃപ ചെയ്യേണമേ. ഈ അരിഷ്ടമുള്ള ആയുഷ്കാലം തീ
ൎന്ന ശേഷം, ഞങ്ങളുടെ ദേഹികൾ നിന്നോടു എത്തി പാൎത്തു വാഴു
വാനും, ഞങ്ങളുടെ തലയും രാജാവുമാകുന്ന നിന്റെ തേജസ്സു കണ്ടു
എന്നും വണങ്ങുവാനും ദയ ചെയ്തു രക്ഷിക്കേണമേ ആമെൻ. W.

൨.

സൎവ്വശക്തിയുള്ള ദൈവമേ, നിന്റെ ഏകജാതനായ പുത്രനും,
ഞങ്ങളുടെ രക്ഷിതാവും ആയവൻ ഇന്നു സ്വൎഗ്ഗത്തേക്കു എടുക്കപ്പെ
ട്ടുവല്ലോ. അവനോടു കൂടെ ഞങ്ങൾ്ക്കും സ്വൎഗ്ഗാരോഹണം നല്കേണ
മേ, ഇപ്പോൾ നേരുള്ള പ്രാൎത്ഥനയാലും, ജീവനുള്ള വിശ്വാസത്താ
ലും, ഭക്തിയേറുന്ന നടപ്പിനാലും, നിത്യ ഭവനത്തെ വാഞ്ഛിക്കുന്ന
ആശയാലും, ഒടുവിൽ നല്ല മരണത്താലും ധന്യമായ ഉയിൎപ്പിനാലും
ഞങ്ങളെയും യേശു ക്രിസ്തുനിമിത്തം സ്വൎഗ്ഗത്തേക്കു കരേറ്റിക്കൊ
ള്ളേണമേ. ആമെൻ. W.

൩.

കൎത്താവായ യേശുവേ, നീ ഉയരത്തിൽ കരേറി, സ്വൎഗ്ഗസ്ഥപിതാ
വിന്റെ വലത്തു ഭാഗത്തു ഇരുന്നുവല്ലോ. പാപമരണങ്ങളുടെ കൈ
കളിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ ഭാഗ്യത്തിന്നു എതിർ നി
ല്ക്കുന്ന ശത്രുക്കളെ ഒക്കയും ജയിച്ചു കാല്കീഴാക്കിയതിനാൽ ഞങ്ങൾ സ
ന്തോഷിച്ചു വാഴ്ത്തുന്നു. സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും
നിനക്കു നല്കപ്പെട്ടതു കൊണ്ടു തിരുസഭയെ പരിപാലിച്ചു, ലോക
ത്തിൻ അറ്റങ്ങൾ വരേയും പരത്തിക്കൊൾ്കേ ആവൂ. നിന്റെ വി
ശ്വസ്തരെ ആശ്വസിപ്പിച്ചു, വിശുദ്ധീകരണം തികെച്ചു തരിക
യും, വാഗ്ദത്ത പ്രകാരം നിന്റെ വചനത്താലും ആത്മാവിനാലും

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/48&oldid=185899" എന്ന താളിൽനിന്ന് ശേഖരിച്ചത്