ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 37

ഞങ്ങളോടു കൂടെ പാൎക്കയും, തേജസ്സോടെ പ്രത്യക്ഷനാകുന്ന നാ
ളിൽ ഞങ്ങളെയും ചേൎത്തു കൊണ്ടു, പിതാവിൻ ഭവനത്തിൽ ആക്കി
പാൎപ്പിക്കയും ചെയ്യേണമേ. ആമെൻ. W.

പെന്തകൊസ്തനാൾ.

വിശ്വസ്തരുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവെകൊണ്ടു പ്രകാ
ശിപ്പിച്ചു ഉപദേശിച്ചു, തിരുസഭയെ ചേൎത്തു കൊണ്ട സത്യദൈവ
മേ, ഞങ്ങളും ആ ആത്മാവിൽ തന്നെ ചേൎന്നു നടക്കേണ്ടതിന്നും,
അവന്റെ കൃപാശക്തിയാലും നിത്യ തുണയാലും ഹൃദയങ്ങൾക്കു
ശുദ്ധി വന്നു, വികടങ്ങളിൽനിന്നു തെറ്റേണ്ടതിന്നും കരുണ ചെയ്യേ
ണമേ. ശത്രുക്കൾ എത്ര തന്നെ വിരോധിച്ചാലും, തിരുസഭ ഒന്നി
ലും വഴി വിട്ടു പോകാതവണ്ണം, സകല സത്യത്തിലും വഴി നടത്തി
ച്ചു കൊണ്ടു പ്രിയ പുത്രനായ യേശു ക്രിസ്തുവിന്റെ ശുഭമായ വാ
ഗ്ദത്തം നിവൃത്തിച്ചു തരേണമേ. ആയവൻ നിന്നോടു കൂടെ പരി
ശുദ്ധാത്മാവിന്റെ ഒരുമയിൽ തന്നെ സത്യദൈവമായി എന്നും
ജീവിച്ചും വാണും കൊണ്ടിരിക്കുന്നു. ആമെൻ. W.

൨.

ഞങ്ങളുടെ കൎത്താവായ യേശുവിന്റെ പിതാവായ ദൈവമേ,
നീ വാഗ്ദത്തം ചെയ്ത കാൎയ്യസ്ഥനെ ഈ ലോകത്തിൽ അയച്ചു, സ്വ
ൎഗ്ഗീയ അവകാശത്തിന്റെ പണയവും അച്ചാരവും ആയി, ഞങ്ങൾ്ക്കു
തരികയാൽ നിനക്കു സ്തോത്രം ഭവിപ്പൂതാക. ക്രിസ്തു യേശുവിലുള്ള
സഭയുടെ മേൽ നിന്റെ ആത്മാവിനെ ധാരാളമായി പകൎന്നു, ഹൃ
ദയങ്ങളുടെ അകത്തു നിന്റെ രാജ്യം സ്ഥാപിച്ചു, ഞങ്ങളെ ഇരിട്ടിൽ
നിന്നു വെളിച്ചത്തേക്കും, പാപദാസ്യത്തിൽനിന്നു നിന്റെ മക്കളു
ടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തിലേക്കും നടത്തി പോരേണമേ.

പരിശുദ്ധാത്മാവായുള്ളോവേ, നീയേ വന്നു, ഞങ്ങളിൽ ആരോടും
നിന്നെ തന്നെ സാക്ഷി കൂടാതെ വിടൊല്ലാ. എല്ലാ വിശ്വാസികളി
ലും നിന്റെ വരങ്ങളെ നിറെക്കയും, ഇരുമനസ്സുള്ളവരെ നിന്നെ മാ
ത്രം അനുസരിപ്പിക്കയും, പാപങ്ങളിൽ ഉറങ്ങി ചത്തവരെ പുതിയ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/49&oldid=185901" എന്ന താളിൽനിന്ന് ശേഖരിച്ചത്