ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 ഉത്സവപ്രാൎത്ഥനകൾ.

ജീവങ്കലേക്കു ഉണൎത്തുകയും ചെയ്ക. ഞങ്ങളുടെ ബലഹീനതെക്കു
തുണനിന്നു, ഞങ്ങൾ പരീക്ഷയിൽ അകപ്പെടായ്വാൻ ഉണൎന്നും പ്രാ
ൎത്ഥിച്ചും കൊൾ്വാൻ പഠിപ്പിച്ചു, വിശ്വാസം സ്റ്റേഹം അനുസരണം
ക്ഷാന്തി എന്നിവറ്റിൽ ഞങ്ങളെ സ്ഥിരീകരിക്കേണമേ. യേശുവിനെ
ഞങ്ങളിൽ മഹത്വപ്പെടുത്തുകയും അവന്റെ ശീരത്തിൽ ഞങ്ങൾ
അവയവങ്ങളും ദൈവമക്കളും ആകുന്നു എന്നു ഞങ്ങളുടെ ആത്മാ
വിനോടു കൂടെ സാക്ഷ്യം പറകയും ചെയ്കേവേണ്ടു.

അന്ധകാരത്തിലും മരണനിഴലിലും ഇരിക്കുന്നവരുടെ മേലും
നിന്റെ മഹാപ്രകാശം ഉദിപ്പൂതാക. തിരുസുവിശേഷത്തെ നീളെ
അറിയിച്ചു, നിന്റെ വങ്ക്രിയകളെ സകല ഭാഷകളിലും പ്രസ്താ
വിപ്പാൻ തക്കവണ്ണം വട്ടം കൂട്ടേണമേ. യേശു ക്രിസ്തുവിന്റെ നാമ
ത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടത്തോടു ദിനമ്പ്രതി ആത്മാക്കളെ
ചേൎക്കേ ആവൂ. എല്ലാ സഭകളിലും യേശു താൻ ഒരുമയുടെ കെട്ടായി
രിക്ക; ഏക ശരീരത്തിൽ ആവാൻ ഞങ്ങളെ വിളിച്ച പ്രകാരം, എല്ലാ
വരും വിശ്വാസത്തിലും ദൈവപുത്രന്റെ പരിജ്ഞാനത്തിലും, ഐ
ക്യത്തോടും തികഞ്ഞ പുരുഷത്വത്തോടും ക്രിസ്തുവിന്റെ നിറവുള്ള
പ്രായത്തിൻ അളവോടും എത്തുമാറാക്കി, ഓർ ഇടയനും ഓർ ആ
ട്ടിങ്കൂട്ടവും എന്ന വാഗ്ദത്തം നിവൃത്തിച്ചു തരേണമേ. ദൈവം സ
കലത്തിലും സകലവും ആകേണ്ടതിന്നു തന്നെ. ആമെൻ. Bs. W.

ത്രിത്വത്തിന്നാൾ.

എന്നും സ്തുതിക്കപ്പെടേണ്ടുന്ന പരിശുദ്ധ ദൈവമേ, നിന്റെ സ്വ
ഭാവത്തിന്റെ വലിയ രഹസ്യം നീ കരുണ ചെയ്തു വെളിപ്പെടുത്തി,
നീ പിതാവും പുത്രനും ആത്മാവുമായി, ഏകസത്യദൈവമാകുന്നു
എന്നുള്ള വിശ്വാസപ്രമാണത്തെ അറിയിച്ചു, ഇപ്രകാരം സ്വീകരി
പ്പാനും ആരാധിപ്പാനും പഠിപ്പിച്ചതുകൊണ്ടു നിനക്കു സ്തോത്രം.
ഈ ദിവ്യമായ അറിവിനെ ഞങ്ങളിൽ പാലിച്ചുറപ്പിച്ചു, സകല ദു
ൎമ്മതങ്ങളിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ. നിത്യദൈവമേ,
നിന്റെ വാത്സല്യത്താൽ ഞങ്ങളെ സൃഷ്ടിച്ചും വീണ്ടെടുത്തും വിശു
ദ്ധീകരിച്ചും കൊണ്ട പ്രകാരം തന്നെ, നിന്റെ സ്നേഹവും കൃപയും

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/50&oldid=185902" എന്ന താളിൽനിന്ന് ശേഖരിച്ചത്