ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 39

കൂട്ടായ്മയും ഇടവിടാതെ അനുഭവിപ്പിച്ചു പോരേണമേ. ഒടുവിൽ
നിന്റെ മഹത്വമുള്ള രാജ്യത്തിൽ ഞങ്ങളെ ചേൎത്തു കൊൾ്കേയാവൂ.
ഇവിടെ വിശ്വസിച്ചതിനെ ഞങ്ങൾ അവിടെ കണ്ണാലേ കണ്ടു, സ
കല ദൂതരോടും, തെരിഞ്ഞെടുത്തവരോടും ഒന്നിച്ചു നിത്യ ത്രിയൈക
ദൈവമായ നിന്നെ എന്നും വാഴ്ത്തി സ്തുതിപ്പാനായ്തന്നെ ആമെൻ. W.

ഒരു സഭയെ സ്ഥാപിച്ച ദിവസത്തിന്റെ ഓൎമ്മെക്കായി

(അടുത്ത ഞായറാഴ്ചയിൽ പ്രാൎത്ഥിക്കേണ്ടേതു.)

സ്വൎഗ്ഗസ്ഥ പിതാവായ യഹോവേ! തിരുവചനത്താലും നി
ന്റെ പരിശുദ്ധാത്മാവിനാലും നീ വൎഷം മുമ്പെ ഇവിടെ ഒരു സ
ഭയെ സ്ഥാപിച്ചു, ഇന്നേവരേയും പാലിച്ചു, ധന്യമായ സുവിശേഷ
ത്തിൻ ഘോഷണത്തെയും ഒരുമിച്ചു പ്രാൎത്ഥിക്കുന്ന സ്ഥലത്തെയും
കാത്തരുളിയതു കൊണ്ടു നിനക്കു സ്തോത്രം. ഇത്ര കാലം എല്ലാം
നീ നട്ടും നനെച്ചും വളമിട്ടും വന്നിരിക്കുന്നു, എങ്കിലും ഫലങ്ങൾ
ചുരുക്കം തന്നെ കഷ്ടം. അതു കൊണ്ടു ഞങ്ങൾ തിരുമുമ്പിൽ
നാണിച്ചു വീണു: എല്ലാ മടിവിന്നും അവിശ്വസ്തതെക്കും നീ ക്ഷമ
കല്പിച്ചു, ഞങ്ങളുടെ വിശ്വാസവും സ്നേഹവും പ്രിയ പുത്രനായ
യേശു ക്രിസ്തുവിന്റെ രക്തത്താലെ പുതുക്കി തരേണം എന്നു യാ
ചിക്കുന്നു. സത്യവിശ്വാസത്തിന്റെ സ്ഥിരമായ അടിസ്ഥാനത്തി
ന്മേലും, സകല വിശുദ്ധരുടെ കൂട്ടായ്മയിലും ഞങ്ങളെയും സന്തതി
കളെയും സ്ഥാപിച്ചു രക്ഷിക്കേണമേ. നല്ല ഉപദേഷ്ടാക്കന്മാർ നി
ന്റെ ദാനമത്രെ. ആട്ടിങ്കൂട്ടത്തെ സൂക്ഷിച്ചു മേച്ചും, സത്യവചന
ത്തെ നേരെ വിഭാഗിച്ചും, ദൈവാലോചനയെ ഒട്ടും മറെച്ചു വെക്കാ
തെ സമയത്തിലും അസമയത്തിലും പ്രസംഗിച്ചും തെരിഞ്ഞെടു
ത്തവൎക്കു വേണ്ടി സകലവും സഹിച്ചും കൊള്ളുന്ന വിശ്വസ്ത വീട്ടു
വിചാരകരെ നിത്യം ആക്കി വെക്കേണമേ. കേൾക്കുന്നവരുടെ ഹൃ
ദയങ്ങളെ നിന്റെ കൃപയാലെ നടത്തി, വചനത്തെ സന്തോഷ
ത്തോടും കൂട കേട്ടുകൊൾ്കയല്ലാതെ ചെയ്വാനും ഉത്സാഹിപ്പിക്കേ
ണമേ. എല്ലാടത്തും നിന്റെ രാജ്യത്തെ പരത്തുക. ഈ സ്ഥല
ത്തിലും വേദഘോഷണത്തെ അനുഗ്രഹിക്ക. ഞങ്ങളുടെ ഭവനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/51&oldid=185903" എന്ന താളിൽനിന്ന് ശേഖരിച്ചത്