ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 വിശേഷപ്രാൎത്ഥനകൾ.

ളിലും നിന്റെ വചനം ഐശ്യൎയ്യമായി വസിപ്പാറാക്കുക. ശേഷം
ഞങ്ങൾ എപ്പേരും നിന്റെ സ്വൎഗ്ഗീയ ആലയം പ്രവേശിച്ചു, വി
ശുദ്ധ അലങ്കാരത്തിൽ നിന്നെ സേവിച്ചും, നിന്റെ തേജസ്സു കണ്ടും
കൊണ്ടിരിപ്പാൻ ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിനെ കൊ
ണ്ടു കരുണ ചെയ്തു രക്ഷിക്കേണമേ. ആമെൻ. W.

B.

വിശേഷപ്രാത്ഥനകൾ.

൧.

ദൈവവരാജ്യം വ്യാപിപ്പാൻ വേണ്ടി.

കനിവുള്ള ദൈവമേ, നീ സകല മനുഷ്യരെയും സൃഷ്ടിച്ചവനും,
സൃഷ്ടികളിൽ ഒന്നിനെ എങ്കിലും ദ്വേഷിക്കാത്തവനും ആകുന്നതല്ലാ
തെ, പാപിയുടെ മരണത്തിൽ അല്ല, അവൻ മനന്തിരിഞ്ഞു ജീവി
ക്കയിൽ അത്രേ പ്രസാദിക്കുന്നവനല്ലൊ ആകുന്നു. എല്ലാ യഹൂദ
ന്മാരോടും മുസല്മാനരോടും അവിശ്വാസികളോടും ദുൎമ്മതക്കാരോടും
കൃപ ചെയ്തു, സകല അറിയായ്മ, ഹൃദയകാഠിന്യം, തിരുവചനത്തിൻ
ഉപേക്ഷ മുതലായ പിശാചിൻ കെട്ടുകളെ അഴിച്ചു വിടുവിക്കേണ
മേ, കരുണയുള്ള ദൈവമേ, അവരെ നിന്റെ തൊഴുത്തിലേക്കു
കൂട്ടി നടത്തി, സത്യമായുള്ള ഇസ്രയേലിൽ ശേഷിച്ചവരോടും ചേൎത്തു
ഒരിടയനു കീഴിൽ ഒരു കൂട്ടമാക്കി രക്ഷിക്കേണമേ. ആ ഇടയനൊ
നിന്നോടും പരിശുദ്ധാത്മാവിനോടും ഒന്നിച്ചു ഏകദൈവമായി എ
ന്നെന്നേക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കൎത്താവായ യേശു ക്രി
സ്തുവത്രെ; ആയവനു എന്നും സ്തോത്രവും ബഹുമാനവും ഭവിപ്പൂ
താക. ആമെൻ. C. P.

അല്ലെങ്കിൽ.

ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായുള്ളോ
വേ, നിന്റെ പുത്രനിൽ തന്നെ നിന്റെ മക്കൾ ആകുവാനും, അ
വനിൽ ജീവനും വഴിച്ചലും ഉണ്ടാവാനും ഞങ്ങൾക്കു അധികാരം

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/52&oldid=185904" എന്ന താളിൽനിന്ന് ശേഖരിച്ചത്