ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശേഷപ്രാൎത്ഥനകൾ. 41

തന്നതു കൊണ്ടു നിനക്കു സ്തോത്രം, എല്ലാ ബുദ്ധിയെയും കടക്കുന്ന
നിന്റെ സമാധാനം നിന്റെ പ്രിയ പുത്രന്റെ സഭയിൽനിന്നു സ
ൎവ്വ ലോകത്തിലും പുറപ്പെട്ടു പരപ്പൂതാക. അനേക ജാതികൾ്ക്കു ഇ
ന്നേവരെയും നിന്റെ കൃപാപ്രകാശം ഉദിച്ചിട്ടില്ല. അതുകൊണ്ടു
നീ കരുണ ചെയ്തു, തിരുവചനത്തെ എങ്ങും അറിയിപ്പാൻ ആള
യച്ചു, ഞങ്ങളെയും ആ വേലെക്കായി ഉത്സാഹിപ്പിച്ചു. നിത്യ പക്ഷ
വാദത്താലും ഔദാൎയ്യത്തോടെ വിരഞ്ഞു കൊടുക്കുന്നതിനാലും, അ
തിൽ കൂട്ടാളികൾ ആക്കി തീൎത്തു. നന്നിയുടെ ബലികളെ കഴിപ്പിക്കേ
ണമേ. നിന്റെ രക്ഷയുടെ ദൂതന്മാൎക്കു തുണ നിന്നു, അവരുടെ ശു
ശ്രൂഷയാൽ തിരുരാജ്യത്തിന്റെ അതിരുകളെ വിസ്താരമാക്കി, തിരു
നാമത്തിന്റെ അറിവിനെയും ആരാധനയെയും വേരൂന്നുമാറാക്കു
ക. നിന്റെ വേലക്കാരെ എല്ലാം കൊണ്ടും വിശുദ്ധീകരിച്ചു, നി
ന്റെ ബഹുമാനത്തിന്നു തക്ക പാത്രങ്ങളാക്കി തീൎക്കയാവു. അജ്ഞാ
നത്തിൽ മുങ്ങിയ വംശങ്ങൾ അവരെ സന്തോഷത്തോടും കൈ
ക്കൊണ്ടു, ചെവി കൊടുക്കേണ്ടതിന്നു മുമ്പിൽ കൂട്ടി വഴി ഒരുക്കേണമേ.
തിരുവചനത്തിന്നു പലേടത്തും വാതിൽ തുറന്നു, നീ അതിനെ അ
യച്ചിരിക്കുന്ന കാൎയ്യത്തെ സഫലമാക്കുകേ വേണ്ടു. എല്ലാ സഭകളി
ലും വിശ്വാസം, സ്നേഹം, ജ്ഞാനം, ശക്തി മുതലായ വരങ്ങളെ വ
ൎദ്ധിപ്പിച്ചു, തിരുനാമത്തിന്നു ഉദയം മുതൽ അസ്തമയം വരെ മഹ
ത്വം ഉണ്ടാവാനും, എല്ലാ നാവും: യേശു ക്രിസ്തു കൎത്താവു എ
ന്നു നിന്റെ തേജസ്സിന്നായി ഏറ്റു പറവാനും, കോപ്പു കൂട്ടി എ
ന്നേക്കും രക്ഷിക്കേണമേ. ആമെൻ, W.

൨.

രാജ്യാധികാരികൾക്കു വേണ്ടി.

സൎവ്വശക്തിയുള്ള നിത്യ ദൈവമേ, രാജാക്കൾ അധികാരികൾ
മുതലായ മഹാന്മാരുടെ ഹൃദയങ്ങൾ തിരുകൈയിൽ തന്നെ ഉണ്ടെ
ന്നും, നീ അവറ്റെ നീൎത്തോടുകളെ പോലെ തിരിച്ചു നടത്തുന്നു
എന്നും, നിന്റെ വചനത്താൽ അറിഞ്ഞിരിക്കകൊണ്ടു, ഞങ്ങൾ
താഴ്മയോടെ യാചിക്കുന്നിതു: നിന്റെ ദാസിയായ ഞങ്ങളുടെ രാ

6

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/53&oldid=185905" എന്ന താളിൽനിന്ന് ശേഖരിച്ചത്