ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 വിശേഷപ്രാൎത്ഥനകൾ.

ജ്ഞിയുടെ ഹൃദയത്തെയും എല്ലാ നാടുവാഴികളുടെയും അധികാര
സ്ഥരുടെയും ഹൃദയങ്ങളെയും നീ കൈക്കലാക്കി, അവരുടെ സകല
വിചാരങ്ങളെയും വാക്കു ക്രിയകളെയും നടത്തി, എല്ലാറ്റിലും നി
ന്റെ ബഹുമാനവും കീൎത്തിയും അന്വേഷിപ്പാറാക്കി, അവരുടെ വി
ചാരണയിൽ ഭരമേല്പിച്ച നിന്റെ ജനം എല്ലാ ഭക്തിയോടും സാ
വധാനവും സ്വസ്ഥതയും ഉള്ള ജീവനം കഴിപ്പാൻ സംഗതി വരു
ത്തേണമേ, അവൎക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നും, കണക്കു
ബോധിപ്പിക്കേണ്ടുന്ന മഹാദിവസം ഉണ്ടെന്നും ബോധം വരുത്തി,
തങ്ങളുടെ ആത്മാക്കളെ നീ നിയമിച്ച വഴിയിൽ രക്ഷിക്കേണ്ടതിന്നു
കൃപ നല്കേണമേ. കനിവുള്ള പിതാവേ, ഞങ്ങളുടെ കൎത്താവായ യേ
ശു ക്രിസ്തുവിനെ നോക്കി, ഞങ്ങളെ കേൾ്ക്കേണമേ. ആമെൻ. C. P.

൩.

ഫലധാന്യാദികൾക്കു വേണ്ടി.

സൎവ്വശക്തിയുള്ള ദൈവമേ, കനിവുള്ള പിതാവേ, നിന്റെ ദി
വ്യ ശക്തിയാലേ സകലവും സൃഷ്ടിച്ചു, ജീവനുള്ള എല്ലാറ്റിനെയും
പ്രസാദത്താൽ തൃപ്തിയാക്കുന്നവനാകയാൽ, ഇങ്ങെ നിലം പറമ്പു
കളിലും നിന്റെ അനുഗ്രഹത്തെ കല്പിച്ചു (വിതെക്കു, കൊയ്ത്തിന്നു)
നല്ല സമയവും (വേണ്ടുന്നമഴയും) ഫലപുഷ്ടിയും തന്നു, മനുഷ്യ
ന്റെ സംരക്ഷണത്തിന്നായുള്ള നിന്റെ സകല ദാനങ്ങളെയും ക
രുണയാലെ നല്കി കാത്തു സഫലമാക്കി തീൎക്കേണമേ. എങ്ങിനെ
എങ്കിലും നിന്റെ വചനത്തെ ഞങ്ങളുടെ ഹൃദയങ്ങളിൽ നട്ടു, ഞ
ങ്ങളെ നിത്യജീവനായി നീതിയുടെ ഫലങ്ങളെ വേണ്ടുവോളം വി
ളയിപ്പിക്കേണമേ. നിന്റെ സമ്മാനങ്ങൾ ഒക്കയും ഞങ്ങൾ നന്നി
യുള്ള മനസ്സോടെ കൈക്കൊണ്ടു അനുഭവിക്കേണ്ടതിന്നു, ഞങ്ങളുടെ
കൎത്താവായ യേശു ക്രിസ്തുമൂലം ഞങ്ങളുടെ ഹൃദയങ്ങളെ നിനക്കു
തന്നെ ഒരുക്കി രക്ഷിക്കേണമേ. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/54&oldid=185906" എന്ന താളിൽനിന്ന് ശേഖരിച്ചത്