ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 വിശേഷപ്രാൎത്ഥനകൾ.

൬.

മഹാവ്യാധിയിൽ.

സൎവ്വശക്തിയുള്ള ദൈവമേ, പണ്ടു നിന്റെ ജനം മോശ അഹ
രോന്മാരുടെ നേരെ മത്സരിച്ച സമയം നീ രോഗം അയച്ചു ശിക്ഷി
ച്ചതല്ലാതെ, ദാവിദ്രാജാവിന്റെ കാലത്തിൽ വല്ലാത്ത വ്യാധി കൊ
ണ്ടു ദണ്ഡിപ്പിച്ചു എഴുപതുനായിരം ആളുകളെ സംഹരിച്ചു നീക്കി,
ശേഷമുള്ളവരെ ദയ കാണിച്ചു രക്ഷിച്ച പ്രകാരം എല്ലാം ഞങ്ങൾ
കേട്ടിരിക്കുന്നു. അരിഷ്ട പാപികളായ ഞങ്ങളിൽ ഇപ്പോൾ വന്ന
മഹാ വ്യാധിയും കൊടിയ ചാക്കും നോക്കി വിചാരിച്ചു, ഞങ്ങളുടെ
പാപങ്ങളെയും അതിക്രമങ്ങളെയുമല്ല, നിന്റെ സ്വന്ത കരുണ
യും ദയയും ഓൎത്തു ഞങ്ങളിൽ കനിഞ്ഞിരിക്കേണമേ. പണ്ടു നീ
പരിഹാരബലിയെ അംഗീകരിച്ചു, സംഹാരം നടത്തുന്ന ദൂതനെ
വിലക്കി, ദണ്ഡത്തെ നിറുത്തിയ പ്രകാരം തന്നെ ഞങ്ങളുടെ കൎത്താ
വായ യേശു ക്രിസ്തുവിനെ നോക്കി, ഈ ബാധയെയും മഹാരോഗ
ത്തെയും നീക്കി പ്രസാദിച്ചരുളേണമേ. ആമെൻ. C. P.

൭.

രോഗിക്കുവേണ്ടി.

കനിവേറിയ ദൈവമേ: അന്യോന്യം പകൎന്നു പ്രാൎത്ഥിപ്പിൻ എ
ന്നു തിരുവചനത്തിൽ കല്പിച്ചിരിക്കയാൽ, ഞങ്ങളുടെ സഭയിലുള്ള
ഈ വ്യാധിക്കാരനു-(ക്കാരത്തിക്കു) വേണ്ടി നിന്നോടു യാചിപ്പാൻ തു
നിയുന്നു. നീ ദയയോടെ വിചാരിക്കുന്ന അപ്പൻ എന്നും, യേശു ക്രി
സ്തുവിങ്കൽ ആരെ എങ്കിലും കൈക്കൊണ്ടു രക്ഷിക്കുന്നവൻ എന്നും
കാണിച്ചു, അവനെ (ളെ) ആശ്വസിപ്പിച്ചു താങ്ങി ക്ഷമയോടും
സൌമ്യതയോടും തന്റെ കഷ്ടങ്ങളെ സഹിപ്പാൻ ബലപ്പെടുത്തേ
ണമേ. തിരുവാഗ്ദത്തങ്ങളുടെ ശബ്ദം കൊണ്ടു ആ വലഞ്ഞു പോയ
ദേഹിയെ തണുപ്പിച്ചു പോററി, സങ്കടത്തിൽ ഉള്ള മക്കളോടു നീ വാ
ത്സല്യമുള്ള അപ്പൻ എന്നും, തല്കാലത്തു സഹായിച്ചുദ്ധരിക്കുന്നവൻ
എന്നും, സ്വന്ത പുത്രരിൽ ഒട്ടൊഴിയാതെ സകലവും നന്നാക്കുന്ന
വൻ എന്നും കാണിച്ചു, നിന്റെ സമാധാനം നിറെച്ചുകൊടുക്കേ
ണമേ. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/56&oldid=185908" എന്ന താളിൽനിന്ന് ശേഖരിച്ചത്