ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ. 47

നിന്റെ സകല പരീക്ഷകളാലും,
നിൻ അത്യാസന്നത്തിലെ രക്തസ്വേദത്താലും,
നിന്റെ ചങ്ങല പരിഹാസ തല്ലുകളാലും,
നിന്റെ കുരിശു കഷ്ടങ്ങളാലും,
നിൻ വിലയേറിയ മരണത്താലും,
തേജസ്സുള്ള ഉയിൎപ്പാരോഹണങ്ങളാലും,
പരിശുദ്ധാത്മാവിന്റെ വരവിനാലും,
ഞങ്ങളുടെ മരണനേരത്തിലും,
അവസാന ന്യായവിധിയിലും,

സഭ.

പ്രിയ ദൈവമായ യഹോവേ, ഞങ്ങൾ്ക്കു തുണെക്കേണമേ.
ഞങ്ങളെ ചെവിക്കൊൾകേ വേണ്ടു എന്നു അരിഷ്ട പാപികളാ
യ ഞങ്ങൾ യാചിക്കുന്നു.

ഉപദേഷ്ടാവു.

പ്രിയ കൎത്താവും ദൈവമായുള്ളോവേ,
നിന്തിരുസഭയെ നടത്തി ഭരിക്കയും,
നിൻ നാമം എടുത്തവൎക്കു ഏവൎക്കും
തിരുകുരിശിന്റെ രഹസ്യം വെളിപ്പെടുത്തുകയും,
എല്ലാ ദൈവമക്കളെയും ഓർ ആത്മാവിൽ യോജിപ്പിക്കയും,
തിരുസഭയുടെ ശുശ്രൂഷക്കാരായ ഇടയന്മാരെ ഒക്കയും
സൌഖ്യവചനത്തിലും വിശുദ്ധനടപ്പിലും കാത്തു രക്ഷിക്കയും,
എല്ലാ മതഭേദങ്ങളെയും ഇടൎച്ചകളെയും വിലക്കയും,
തെറ്റി ഉഴന്നവരെ തിരിച്ചു വരുത്തുകയും,
സാത്താനെ ഞങ്ങളുടെ കാല്ക്കീഴെ ചതെക്കയും,
വിശ്വസ്ത വേലക്കാരെ നിൻ കൊയ്ത്തിൽ അയക്കയും,
വചനത്തോടു നിന്റെ ആത്മാവും ശക്തിയും കൂട്ടുകയും,
ഇടിഞ്ഞു ചതഞ്ഞവരെ എല്ലാം താങ്ങി തണുപ്പിക്കയും,

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
ക്കൊൾ്കയും ചെയ്ക.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/59&oldid=185911" എന്ന താളിൽനിന്ന് ശേഖരിച്ചത്