ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ.

ഉപദേഷ്ടാവു.

സകല ജാതികൾ്ക്കും പ്രകാശവും ആശ്വാസവും ആയുള്ളോവേ,
കരമേലും കടലിലും ഉള്ള നിന്റെ വേലക്കാരെ സൂക്ഷിക്ക,
അവരുടെ സാക്ഷ്യവാക്കിന്മേൽ ആത്മാവും അഗ്നിയും ഇറക്കുക
ജാതികളിൽനിന്നു നിനക്കായി ചേൎത്തവരെ പാലിക്ക,
ജാതികളിൽ ശേഷിച്ചവരെയും സന്ദൎശ്ശിക്ക,
നിൻ ജനമായ ഇസ്രയേലെ അന്ധതയിൽനിന്നു വിടുവിക്ക,
ഇഷ്മയേലും നിന്റെ മുമ്പാകെ ജീവിച്ചിരിപ്പൂതാക.

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
ക്കൊള്ളേണമേ.

ഉപദേഷ്ടാവു.

സകല രാജാക്കന്മാൎക്കും സന്ധിയും ഐക്യതയും നല്കുക,
ഞങ്ങളുടെ രാജ്ഞിയെയും രാജകുഡുംബത്തെയും മന്ത്രിഭൃത്യരെ
യും നടത്തി പരിപാലിക്ക.
ഞങ്ങളുടെ ദേശവും ഊരും നാടും
സഭകളും പാഠശാലകളും എല്ലാം
വിവാഹവും പുത്രസമ്പത്തും
ഒക്കെ അനുഗ്രഹിച്ചു കൊള്ളേണമേ.

സഭ.

പ്രിയകൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
കൊള്ളേണമേ.

ഉപദേഷ്ടാവു.

സങ്കടഞെരുക്കങ്ങളിലുള്ളവൎക്കെല്ലാം
നിന്റെ സഹായത്തോടെ വിളങ്ങി വന്നു.
ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും,
ശുഭഫലവും തഴെപ്പും ഏകുക,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/60&oldid=185912" എന്ന താളിൽനിന്ന് ശേഖരിച്ചത്