ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ. 49

ശിശുക്കളെയും രോഗികളെയും പോററുക,
ബലഹീനരെയും വയസ്സന്മാരെയും താങ്ങുക,
കുറ്റമില്ലാതെ തടവിലായവരെ വിടുവിക്ക,
സകല വിധവമാരെയും അനാഥരെയും
എളിയവരെയും അഗതികളെയും
പാലിച്ചു സംരക്ഷണം ചെയ്ക.
യാത്രക്കാൎക്കും അപകടം ഒഴിപ്പിച്ചു
എല്ലാ മനുഷ്യരിലും കനിഞ്ഞു കൊണ്ടു,

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ഞങ്ങളെ ചെവി
ക്കൊള്ളേണമേ.

ഉപദേഷ്ടാവു.

ഞങ്ങളെ ദ്വേഷിച്ചു നാണം കെടുത്തു ഹിംസിക്കുന്നവൎക്കു
പാപം ക്ഷമിച്ചും മനം തിരിച്ചും കൊടുത്തു,
നിലത്തിൻ അനുഭവം കല്പിച്ചു രക്ഷിച്ചു,
ഞങ്ങളുടെ കൈത്തൊഴിൽ എല്ലാം സഫലമാക്കി
കരുണയാലെ ഞങ്ങളെ ചെവിക്കൊള്ളേണമേ.

സഭ.

പ്രിയ കൎത്താവും ദൈവവും ആയുള്ളോവേ, ദൈവപുത്രനായ
യേശു ക്രിസ്തുവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

ഉപദേഷ്ടാവു.

ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കു
ഞ്ഞാടേ, ഞങ്ങളോടു കരുണ ചെയ്യേണമേ.
ലോകത്തിൻ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കു
ഞ്ഞാടേ, നിത്യ സമാധാനം ഞങ്ങൾക്കു ഏകേണമേ.

7

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/61&oldid=185913" എന്ന താളിൽനിന്ന് ശേഖരിച്ചത്