ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ.

ക്രിസ്തുവേ, ഞങ്ങളെ കേട്ടരുളേണമേ,
കൎത്താവേ കരുണ ഉണ്ടാകേണമേ,
ക്രിസ്തുവേ, ഞങ്ങളെ കേട്ടരുളേണമേ,
കൎത്താവേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

സഭ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം
സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വി
ടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ, ഞങ്ങളെ
പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേ
ണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു. ആമെൻ.

ഉപദേഷ്ടാവു.

സൎവ്വശക്തിയുള്ള ദൈവമേ, ഈ സമയത്തു ഞങ്ങൾ ഏകമന
സ്സോടേ നിന്നോടു അപേക്ഷിപ്പാൻ നീ കൃപ തന്നിരിക്കുന്നു. രണ്ടു
മൂന്നു പേർ നിന്റെ നാമത്തിലേക്കു ഒരുമിച്ചു കൂടുന്ന ഏതു സ്ഥല
ത്തും യാചിച്ച പ്രകാരം തരുവാൻ വാഗ്ദത്തം ചെയ്തിരിക്കുന്നുവ
ല്ലൊ. ഇന്നും കൎത്താവേ, അടിയങ്ങളുടെ ആഗ്രഹങ്ങളെയും അപേ
ക്ഷകളെയും ഞങ്ങൾക്കു നന്നാകുംവണ്ണം നിവൃത്തി വരുത്തി, ഇ
ഹലോകത്തിൽ നിന്റെ സത്യജ്ഞാനവും പരലോകത്തിൽ നിത്യ
ജീവനും തരേണമേ. ആമെൻ.

നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ കരുണയും, ദൈവ
ത്തിൻ സ്നേഹവും, പരിശുദ്ധാത്മാവിൻ കൂട്ടായ്മയും നാം എല്ലാവ
രോടും കൂടെ ഇരിപ്പൂതാക ആമെൻ. W. Ub.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/62&oldid=185914" എന്ന താളിൽനിന്ന് ശേഖരിച്ചത്