ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ 51

൨.

അല്ലെങ്കിൽ.

കൎത്താവും ദൈവവുമായുള്ള യഹോവേ, കനിഞ്ഞും മനസ്സലി
ഞ്ഞും ഇരിക്കുന്നവനേ, ദീൎഘക്ഷമയുള്ളവനും കരുണയിൽ സമ്പ
ന്നനും, ഭക്തന്മാരിൽ ആയിരത്തോളം കരുണ സൂക്ഷിച്ചും, അകൃത്യ
ദ്രോഹപാപങ്ങളെ പൊറുത്തും കൊള്ളുന്നവനുമായോനേ, നീ ആ
രെയും കുറ്റമില്ലാതാക്കി വെക്കുന്നവനല്ല, അന്യദൈവഭക്തിയെ സ
ഹിക്കാത്ത ഉഗ്രദൈവമത്രെ; ഭയത്തോടും ആശ്രയത്തോടും ഞങ്ങൾ
തിരുമുമ്പിൽ വരുന്നു. ശരീരാത്മാക്കൾക്കും സമൃദ്ധിയായി തന്ന സക
ല അനുഗ്രഹങ്ങൾക്കും, ഓരോ സങ്കടത്തിൽ ഉണ്ടായ ആശ്വാസ
ങ്ങൾക്കും ശിക്ഷാഫലങ്ങൾക്കും ഞങ്ങൾ സ്തോത്രവും ഉപചാരവും
ചൊല്ലുന്നു. അയ്യോ കൎത്താവേ, നീ ചെയ്തുവന്ന എല്ലാ കരുണകൾ
ക്കും ദിവസമ്പ്രതി കാട്ടുന്ന വിശ്വസ്തതെക്കും ഞങ്ങൾ എത്രയും അ
പാത്രം. ഞങ്ങൾ തീൎന്നുപോകാതിരിക്കുന്നതു നിന്റെ കരുണകൾ
കൊണ്ടാകുന്നു; ഇന്നും നിന്റെ കനിവു മുടിയാതെ, രാവിലെ രാവി
ലെ പുതുതായും, വിശ്വസ്തത വലുതായും ഇരിക്കുന്നു. ഞങ്ങൾ പല
പ്രകാരത്തിൽ മനന്തിരിയാതെയും, തെററുകളെ മാറ്റാതെയും, നി
നക്കു അറിയുംപ്രകാരം പാപങ്ങളെ അധികമാക്കി, നിന്റെ കോപ
ത്തിന്നു ഹേതുവരുത്തുന്നു എങ്കിലും, നീ ഓരപ്പനേക്കാളും അധികം
പൊറുത്തും കനിഞ്ഞും കൊണ്ടിരിക്കുന്നു. ഫലം തരാത്ത വൃക്ഷത്തി
ന്റെ ചുവട്ടിൽ നിന്റെ കോടാലി ഇരിക്കുന്നു എങ്കിലും, യേശുക്രിസ്തു
വിന്റെ പക്ഷവാദം നീ കുറിക്കൊണ്ടു, ഞങ്ങളെ ഇതുവരെയും ചെ
ത്തികളയാതെ നിറുത്തി, പക്ഷെ നിന്റെ ദയയും ദീൎഘക്ഷാന്തിയും
ഞങ്ങളെ മാനസാന്തരത്തിലേക്കു നടത്തുമൊ, മാറ്റം വന്ന ഹൃദയ
ത്തിന്നു തക്ക ഫലങ്ങളെ ഞങ്ങളുടെ നടപ്പിൽ കാണുമൊ എന്നു
വെച്ചത്രേ.

അതുകൊണ്ടു സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവേ, ഞങ്ങളെ ഈ
വലിയ ഉപകാരം വേണ്ടുംവണ്ണം അറിയുമാറാക്കുക; നിന്റെ കരു
ണാസമൃദ്ധിയെ ഞങ്ങൾ ചവിട്ടിക്കളയാതെയും, നിന്റെ അനുഗ്ര
ഹങ്ങൾക്കു അപാത്രമായ്പോകാതെയും, നിന്റെ കരുണയിൽ ഊന്നി

7*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/63&oldid=185915" എന്ന താളിൽനിന്ന് ശേഖരിച്ചത്