ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ.

ക്കൊണ്ടു സത്യവിശ്വാസത്താൽ ശുദ്ധമനസ്സാക്ഷിയോടും, ശുദ്ധീകര
ണത്തിങ്കൽ നിത്യ ഉത്സാഹത്തോടും അവസാനംവരെ നില്ക്കാകേണ
മേ. അതിന്നായി ഞങ്ങൾ എല്ലാവരിലും സത്യമാനസാന്തരം ഉണ്ടാ
ക്കി, ഹൃദയത്തെയും ഭാവവിചാരങ്ങളെയും മാറ്റി, ഞങ്ങൾ ആരും മ
നഃപൂൎവ്വമായി പാപം ചെയ്യാതെയും, നിന്നെ ദുഃഖിപ്പിക്കാതെയും ഇ
രുന്നു. പരിശുദ്ധ ദൈവമേ, നിനക്കു ഹിതമല്ലാത്തതു എല്ലാം തള്ളി
ക്കളഞ്ഞു, നിന്നോടു നിരപ്പും സമാധാനവും ഉണ്ടു എന്നുള്ള സാ
ക്ഷ്യത്തെ ഞങ്ങളുടെ ഉള്ളിൽ പ്രാപിച്ചു കാക്കുമാറാവാൻ വിടാതെ
പ്രവൃത്തിച്ചു പോരേണമേ. അതുകൊണ്ടു സൎവ്വശക്തിയുള്ള ദൈവ
മേ, നിന്റെ കൃപയും, അതിനാൽ ഫലിക്കുന്ന അനുഗ്രഹങ്ങളും മ
ങ്ങി മറഞ്ഞു പോവാനുള്ള ഇടൎച്ചകളെ ഒക്കയും തടുത്തു നിറുത്തേ
ണമേ.

വിശേഷിച്ചു സകല നാടുവാഴ്ചയെയും പ്രത്യേകമായി ഞങ്ങളു
ടെ രാജ്ഞിയെയും രാജവംശത്തെയും അനുഗ്രഹിക്ക; സഭകളിൽ
എങ്ങും സത്യവചനത്തെ നന്നായി ശുശ്രൂഷിക്കുന്നവരെ ഉദിപ്പിച്ചു
പാൎപ്പിക്ക, അവരെ നിന്റെ ഹൃദയപ്രകാരമുള്ള ഇടയരാക്കി തീൎക്ക,
നിന്റെ സമാധാനത്തിൻ സുവിശേഷത്തെ അവരെക്കൊണ്ടു ദിവ്യ
ശുദ്ധിയിലും ശക്തിയിലും അറിയിപ്പിക്ക. എഴുത്തുപള്ളികളിലും വീ
ടുകൾതോറും ബാലന്മാരെ വളൎത്തി പഠിപ്പിക്കുന്നതിനെ അനുഗ്ര
ഹിക്ക; ആ ഘനമുള്ള വേലയിൽ അദ്ധ്വാനിക്കുന്നവൎക്കു ജ്ഞാനവും
വിശ്വസ്തതയും ക്ഷാന്തിയും നല്കുക; ലോകത്തിൽ നിറയുന്ന ഇട
ൎച്ചകളാലും ദുൎമ്മാൎഗ്ഗങ്ങളാലും വയസ്സുകുറഞ്ഞവർ കെട്ടുപോകായ്വാൻ
നീ തന്നെ അവരെ സൂക്ഷിച്ചു പാലിക്ക. രാജ്യത്തിലും കുടികൾതോ
റും എല്ലാടത്തും എല്ലാ വിധത്തിലും ഞങ്ങൾ്ക്കു സമാധാനം നല്കുക;
സഭയിൽ സകല ഛിദ്രങ്ങളെയും വിലക്കുക; തിരു സഭെക്കു വീട്ടുവ
ൎദ്ധനയും യുഗസമാപ്തിയോളം വ്യാപിച്ചു പോരുന്ന വളൎച്ചയും ഏ
കുക, അതിൻ ശത്രുക്കൾ വിചാരിക്കുന്ന ഉപായവിരോധങ്ങളെയും
ചെറുക്കുക. വിലയേറിയ സുവിശേഷപരമാൎത്ഥമാകുന്ന ഉപനിധി
യെ ഞങ്ങളിൽനിന്നു നീക്കിക്കളവാൻ, ഞങ്ങളുടെ നന്നികേടിനാലും
ഉദാസീനതയാലും വളരെ കാരണം ഉണ്ടെങ്കിലും, ദയയാലേ അതി
നെ ഞങ്ങളോടു പാൎപ്പിച്ചു, തിരുവചനത്തെ ധാരാളമായി വസി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/64&oldid=185916" എന്ന താളിൽനിന്ന് ശേഖരിച്ചത്