ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ. 53

പ്പിച്ചു, സന്തതികൾക്കും കൂടെ നിന്റെ നിയമത്തിൽ കൂട്ടവകാശവും,
നിന്റെ നാമത്തിൻ അറിവും സ്തുതിയും നീട്ടി കൊടുക്ക.

ഞങ്ങളോടു സമമാനമുള്ള വിശ്വാസം കിട്ടിയവർ ആകയാൽ,
ഹിംസയിലും ഉപദ്രവഞെരുക്കങ്ങളിലും അകപ്പെട്ടു പോകുന്നവ
രെ കനിഞ്ഞു കൊണ്ടു, അവൎക്കു മന്ത്രിയും ശരണവും തുണയുമായ്നി
ല്ക്ക. ഒരു ശരീരത്തിലെ അവയവങ്ങൾ എന്നു വെച്ചു, ഞങ്ങൾ എ
പ്പോഴും പ്രാൎത്ഥനയിൽ അവരെ ഓൎത്തു കൊൾ്വാനും, ഇവിടെയും പ
രീക്ഷയുടെ സമയത്തിന്നായി ഒരുങ്ങി നില്പാനും, നിൻ കൃപയാലെ
ഞങ്ങളെ ഉണൎത്തുക. നിന്നോടു സ്നാനത്താലുള്ള സമാധാന നി
യമത്തെ ഞങ്ങൾ കാത്തു കരുതി കൊണ്ടു, കൃപാസാധനങ്ങൾ
ആകുന്ന തിരുവചനവും വിശുദ്ധ ചൊല്ക്കുറികളും ഭക്തിയുടെ വേ
ഷം ധരിക്കുന്ന വ്യാജക്കാരെ പോലെ അനുഭവിക്കാതെ, സകല ഉ
പേക്ഷാപാപത്തിൽനിന്നും ഒഴിഞ്ഞു കൊൾ്വാൻ കരുണ നല്കേ
ണമേ.

ഞങ്ങളുടെ മുട്ടുകളെ തീൎപ്പാൻ, ശാരീരകഅനുഗ്രഹത്തെ രാജ്യ
ത്തിൽ എങ്ങും പകരുക. കൃഷിയെയും നിലത്തിലെ ഉഭയങ്ങളെ
യും തഴെപ്പിക്ക. കുടിയാന്മാരുടെ കൈത്തൊഴിലിനെ അനുഗ്രഹി
ച്ചിട്ടു, അവനവൻ താന്താന്റെ വിളിയിൽ ജാഗ്രതയായി വേല
ചെയ്തു, മുട്ടുള്ളവനു വിഭാഗിച്ചു കൊടുപ്പാൻ ഉണ്ടാകേണ്ടതിന്നു സം
ഗതി വരുത്തേണമേ. ഇതു വരെയും നിന്റെ കനിവിൻ പെരിപ്പ
പ്രകാരം നീ ചെയ്തതു പോലെ ഇനിയും വറുതി, ക്ഷാമം, പട, ക
ലഹം, തീഭയം, പെരുവെള്ളം, മഹാവ്യാധി, മൃഗബാധ മുതലായ
ദണ്ഡങ്ങളെ വൎജ്ജിക്ക, നിന്റെ ശിക്ഷകൾക്കും ന്യായവിധികൾ്ക്കും
ഹേതുവാകുന്ന ഞങ്ങളുടെ പാപങ്ങളും അകൃത്യങ്ങളും എല്ലാം നി
ന്റെ പുത്രനായ യേശു ക്രിസ്തുവിൻ നിമിത്തം ക്ഷമിക്കുകേ വേണ്ടു.
ഞങ്ങളെ സന്ദൎശിക്കുന്ന ഓരോ ശിക്ഷകളും കഷ്ടങ്ങളും ഞങ്ങളെ മാ
നസാന്തരത്തിലേക്കും സല്ഗുണത്തിലേക്കും ഉണൎത്തി നടത്തുകേ
ആവൂ.

ഞങ്ങളുടെ സകല ശത്രുക്കളോടും പകയരോടും ക്ഷമിക്ക. എളി
യ ആത്മാക്കൾ പലേടത്തും കുടുങ്ങിക്കിടക്കുന്ന ഇരിട്ടിന്റെ കെട്ടുക
ളെ അഴിക്കുക. ദുഷ്ടന്മാരുടെ വേണ്ടാതനത്തിനു ഒടുക്കം കല്പിക്ക,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/65&oldid=185917" എന്ന താളിൽനിന്ന് ശേഖരിച്ചത്