ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 പ്രാൎത്ഥനെക്കു കൂടിവരുമ്പോൾ.

നീതിമാന്മാൎക്കു ശക്തി കൂട്ടുക. ഭക്തിയുള്ള ഹൃദയത്തിന്നു എല്ലാം നി
ന്റെ ദയ കാട്ടുക. വളഞ്ഞ വഴികളിൽ തെറ്റി പോകുന്നവൎക്കു മനം
തിരിപ്പിച്ചു, അവൎക്കും ഞങ്ങൾക്കു എല്ലാവൎക്കും നിന്റെ സമാധാ
നം നല്കുക.

വീട്ടിലുള്ളവൎക്കു നീ നിഴലും യാത്രക്കാൎക്കു ചങ്ങാതവും ആക.
അഗതികൾ അനാഥ വിധവമാരെയും, നാടു കടത്തിയവർ പീഡി
തരെയും, രോഗികൾ, ചാവടുത്തവരെയും ഒക്കയും കനിഞ്ഞു കൊ
ണ്ടു, അവരെയും ഞങ്ങളെയും അനുതാപത്തിന്നു ഒരുമ്പെടുത്തി,
വിശ്വാസത്തിൽ ഉറപ്പിച്ചു, സ്നേഹത്തിൽ വേരൂന്നിച്ചു, പ്രത്യാശ
യിൽ കുലുങ്ങാതാക്കി തീൎക്കുക. അവൎക്കു പ്രാൎത്ഥനയിൽ ഉത്സാഹ
വും, കുരിശിൻ കഷ്ടത്തിൽ ആശ്വാസവും, പരീക്ഷയിൽ സ്ഥിരതയും,
പാപത്തോടുള്ള പോരാട്ടത്തിൽ മിടുക്കും, സ്വഗ്ഗീയ വിരുതിനെ തേ
ടി ഓടുന്നതിൽ മനോനിശ്ചയവും, ദൈവഭക്തിയെ അഭ്യസക്കുന്ന
തിൽ വിശ്വസ്തതയും ഉറപ്പും കൊടുത്തു, സകല മനുഷ്യരിലും കനി
വുണ്ടാകേണമേ.

വിശേഷിച്ചു ദൈവജനത്തിന്നു ഒരു സ്വസ്ഥാനുഭവം ശേഷി
പ്പിച്ചിരിക്കകൊണ്ടു, നിന്റെ ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ
ഞങ്ങൾ ശ്രമിച്ചു കൊള്ളേണ്ടതിന്നും, ആരും കാലം വെറുതെ കള
യാതിരിക്കേണ്ടതിന്നും ഞങ്ങളെ ഉത്സാഹിപ്പിക്കുന്ന നിന്റെ പരി
ശുദ്ധാത്മാവെ തരേണമേ. അതു കൊണ്ടു ഞങ്ങൾ ശരീരത്തിൽ
നിവസിക്കിലും നിൎവ്വസിക്കിലും ഉണൎന്നിരുന്നാലും ഉറങ്ങിയാലും ജീ
വിച്ചാലും മരിച്ചാലും നിനക്കുള്ളവരായേ ഇരിക്കേയാവു. എന്ന
തു ഞങ്ങളുടെ ഒരേ മദ്ധ്യസ്ഥനും വീണ്ടെടുപ്പുകാരനും പക്ഷവാദി
യും സമാധാനപ്രഭുവുമാകുന്ന യേശു ക്രിസ്തുവിൻ നിമിത്തം തന്നെ
യാചിക്കുന്നു. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/66&oldid=185918" എന്ന താളിൽനിന്ന് ശേഖരിച്ചത്