ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

പള്ളിപ്രാൎത്ഥനെക്കും സ്നാനം തിരുവത്താഴം മുതലായ സഭാ
ക്രിയകൾ്ക്കും മാതൃകയായുള്ള പ്രാൎത്ഥന ചട്ടം വേണം, എന്നു നമ്മു
ടെ സംഘത്തിൽ ചേൎന്ന ബോധകന്മാർ മിക്കവാറും ആഗ്രഹിച്ചി
രിക്കുന്നു. സഭയുടെ ഗുണീകരണകാലത്തിൽ ഉണ്ടായിട്ടു അന്നു മു
തല്കൊണ്ടു ഉപയോഗിച്ചുവരുന്ന പ്രാൎത്ഥനകൾ പലതും, നാം എ
ല്ലാവരും ജനിച്ചും വളൎന്നും ഇരിക്കുന്ന സഭകളിൽ നടക്കുന്നതു കൂടാ
തെ, ജാതികളിൽനിന്നും പുതുതായി ചേൎന്നു വരുന്ന സഭകൾ്ക്കു പ്രാ
ൎത്ഥനയുടെ ഉപദേശവും, നല്ല ദൃഷ്ടാന്തങ്ങളുടെ സംക്ഷേപവും
ആവശ്യം, എന്നു നമുക്കു തോന്നിയിരിക്കുന്നു. ഹൃദയത്തിൽ തോന്നും
പോലെ തന്റെ വാക്കുകളെ കൊണ്ടു പ്രാൎത്ഥിക്കുന്നതു, സംശയം
കൂടാതെ നല്ലതും പ്രയോജനവും ആകുന്നു എങ്കിലും, എഴുതിവെച്ച
ക്രമത്തെ അനുസരിച്ചു പ്രാൎത്ഥിക്കുന്നതും ദൈവസ്തുതിക്കായും നല്ല
ശക്തിയോടും ഫലത്തോടും നടക്കുന്നു, എന്നു പണ്ടും എല്ലാ സമയ
ത്തും ദൈവപുരുഷന്മാരിൽ പഴക്കം ഏറെയുള്ളവർ കണ്ടിരിക്കുന്നു.

അതുകൊണ്ടു കൎത്താവിൽ നമ്മെ നടത്തുന്ന സംഘക്കാർ ന
മ്മിൽ മൂവരെ നിയോഗിച്ചു, നമ്മുടെ സഭകളുടെ ഉപകാരത്തി
ന്നായി ഒരു പ്രാൎത്ഥനാസംഗ്രഹം ചമെക്കേണം, എന്നു കല്പിച്ചിരി
ക്കുന്നു. നമ്മെ നടത്തുന്നവരും അവർ അയച്ച നാമും വെവ്വേറെ
രാജ്യസഭകളിൽ ഉത്ഭവിച്ചു വളൎന്നവരും, പുറജാതികളിൽ സുവിശേ
ഷവ്യാപനത്തിന്നായി ഒരുമിച്ചു കൂടി അദ്ധ്വാനിക്കുന്നവരും ആക

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/7&oldid=185858" എന്ന താളിൽനിന്ന് ശേഖരിച്ചത്