ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IV മുഖവുര.

യാൽ യൂരോപാ സഭകളിൽ നടക്കുന്ന അതതു വിശ്വാസപ്രമാണ
ങ്ങളെയും നാനാ സ്വീകാരങ്ങളെയും ഈ രാജ്യക്കാരിൽ മാതൃകയാക്കി
നടത്തുവാൻ മനസ്സു തോന്നീട്ടില്ല എങ്കിലും, ഈ രാജ്യത്തിൽ നമ്മു
ടെ ശുശ്രൂഷയാൽ ചേൎന്നു വന്ന സഭകൾ പ്രാൎത്ഥനയിലും ആരാധ
നയിലും ഒന്നിച്ചു കൂടി കഴിയുന്നെടത്തോളം ഏകാചാരത്തെ ആ
ശ്രയിച്ചു നടന്നു, സ്നേഹത്തിൽ ഒരുമനപ്പെട്ടിരിക്കേണ്ടതിന്നു നാനാ
സഭക്കാരായ പല സജ്ജനങ്ങളുടെ പ്രാൎത്ഥനകളിൽനിന്നും സാരമു
ള്ളവ ചേൎപ്പാൻ നിശ്ചയിച്ചിരിക്കുന്നു. സകല വ്യാഖ്യാനങ്ങളിലും
ഉപദേശങ്ങളിലും ഐകമത്യം പക്ഷേ എത്താത്തതായാലും, ദൈ
വാരാധനയിൽ നല്ല ഒരുമയെ അന്വേഷിക്കുന്നതു ക്രിസ്തുവിന്റെ
ജീവനുള്ള അവയവങ്ങൾക്കു കഴിയാത്തതല്ലല്ലോ. അത്രയല്ല പ്രാ
ൎത്ഥനാസംഗ്രഹം എഴുതികൊടുത്താലും, ഹൃദയപ്രാൎത്ഥന ഒട്ടും നീ
ക്കേണ്ടതല്ല, സ്തോത്രയാചനകളിലും അവരവരുടെ സ്വാതന്ത്ര്യത്തി
ന്നു മുടക്കം വരേണ്ടതും അല്ല, എന്നതും കൂടെ തുറന്നു ചൊല്ലുന്നു.
ഇതിൽ വായിക്കുന്നതിനെക്കാൾ വാചകത്തിലും ഭാഷയിലും മാത്ര
മല്ല, അൎത്ഥത്തിലും സാരം ഏറെ ഉള്ളതു ആൎക്കു തോന്നിയാലും, കൂ
ടക്കൂടെ ഈ പുസ്തകം പ്രയോഗിക്കാതെ, അവസ്ഥെക്കു തക്കവണ്ണം
പ്രാൎത്ഥിപ്പാൻ മനസ്സു മുട്ടിയാലും ഇഷ്ടം പോലെ ചെയ്തു കൊൾ്ക.
സ്നാനം അത്താഴം ഈ രണ്ടിൽ നടക്കേണ്ടും മൂലവാക്യങ്ങളെ മാത്രം
എല്ലാടവും ഒരു പോലെ ചൊല്ലേണ്ടതു. എങ്ങിനെ ആയാലും
ഇതു തെറ്റില്ലാത്തതും എപ്പോഴും മാറാതെ പ്രയോഗിക്കേണ്ടുന്നതു
മായ സ്ഥിരപ്രമാണം എന്നല്ല, ഇപ്പോൾ പരീക്ഷ ചെയ്തു ദൈവാ
നുഗ്രഹം ഉണ്ടായാൽ മേല്ക്കുമേൽ പിഴതീൎത്തു സമാപ്തി വരുത്തേ
ണ്ടുന്നതത്രെ, എന്നു വെച്ചു സഭകൾക്കു ഏല്പിച്ചു കൊടുക്കുന്നതു.

ഈ കല്പനകളെ അനുസരിച്ചു സംഗ്രഹത്തെ ചമെപ്പാൻ നി
യുക്തരായ മൂവർ സ്വയമായി ഒന്നും തീൎക്കാതെ, ജൎമ്മനി ശ്വിചസഭ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/8&oldid=185859" എന്ന താളിൽനിന്ന് ശേഖരിച്ചത്