ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 75

നും കൈകൊടുത്ത ശേഷം കൂട്ടം കൂടാതെ കണ്ടു അവനെ ഏല്പി
ച്ചു കൊടുപ്പാൻ തക്കം അന്വേഷിച്ചു വന്നു. (മ. മാ. ലൂ.)

൨. തിരുവത്താഴം.*

പെസഹയെ അറുക്കേണ്ടുന്ന കാലമായി, പുളിപ്പില്ലാത്തതി
ന്റെ നാൾ ആയപ്പോൾ, ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു:
നിനക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കേണ്ടതു?
എന്നു പറഞ്ഞു. അവൻ പേത്രനെയും യൊഹന്നാനെയും നിയോ
ഗിച്ചു: നിങ്ങൾ പട്ടണത്തിൽ ചെല്ലുമ്പോൾ അതാ, ഒരു കുടം വെ
ള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും. ആയവൻ കട
ക്കുന്ന വീട്ടിലേക്കു പിഞ്ചെന്നു, ആ വീടുടയവനോടു പറവിൻ: എ
ന്റെ സമയം അടുത്തിരിക്കുന്നു, ഞാൻ ശിഷ്യരുമായി പെസഹ ഭ
ക്ഷിപ്പാനുള്ള ശാല എവിടെ? എന്നു ഗുരു നിന്നോടു പറയുന്നു, എന്നു
ചൊല്ലൂവിൻ. എന്നാൽ അവൻ ചായ്പണ വിരിച്ചൊരുക്കിയ വന്മാ
ളിക നിങ്ങൾക്കു കാണിക്കും, അവിടെ നമുക്കായി ഒരുക്കുവിൻ, എന്നു
പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു, പറഞ്ഞപ്ര
കാരം കണ്ടു പെസഹ ഒരുക്കുകയും ചെയ്തു. (മ. മാ. ലൂ.)

യേശു ഈ ലോകം വിട്ടു, പിതാവിന്നരികിൽ പോകുവാനുള്ള
നാഴിക വന്നു, എന്നറിഞ്ഞു ലോകത്തിൽ തനിക്കുള്ളവരെ സ്നേഹി
ച്ച ശേഷം, അവസാനത്തോളം അവരെ സ്നേഹിച്ചു. സന്ധ്യയായ
പ്പോൾ, അവൻ പന്തിരുവരോടും കൂട വന്നു ചാരിക്കൊണ്ട ശേഷം,
അവരോടു പറഞ്ഞിതു: കഷ്ടപ്പെടും മുമ്പെ ഈ പെസഹ നിങ്ങളോ
ടു കൂടെ ഭക്ഷിപ്പാൻ ഞാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. എങ്ങിനെ
എന്നാൽ അതു ദൈവരാജ്യത്തിൽ പൂൎണ്ണമാകുവോളം ഞാൻ ഇനി
അതിൽനിന്നു ഭക്ഷിക്കയില്ല, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
അത്താഴം തുടങ്ങുംനേരം, പിതാവു തനിക്കു സകലവും കൈക്കൽ
തന്നു എന്നും, താൻ ദൈവത്തിൽനിന്നു പുറപ്പെട്ടു വന്നു എന്നും,
ദൈവത്തിന്നടുക്കെ ചെല്ലുന്നു എന്നും യേശു അറിഞ്ഞിട്ടു, അത്താഴ
ത്തിൽനിന്നു എഴുനീറ്റു വസ്ത്രങ്ങളെ ഊരിവെച്ചു, ശീല എടുത്തു,

  • വ്യാഴാഴ്ച ൬ ഏപ്രിൽ.

10*

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/87&oldid=185939" എന്ന താളിൽനിന്ന് ശേഖരിച്ചത്