ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 കഷ്ടാനുഭവചരിത്രം.

തന്റെ അരെക്കു കെട്ടി, പാത്രത്തിൽ വെള്ളം ഒഴിച്ചു ശിഷ്യരുടെ കാ
ലുകളെ കഴുകുവാനും, അരെക്കു കെട്ടിയ ശീലകൊണ്ടു തുവൎത്തുവാനും
തുടങ്ങി. പിന്നെ ശിമോൻ പേത്രനടുക്കെ വരുമ്പോൾ: കൎത്താവേ,
നീ എന്റെ കാലുകളെ കഴുകയോ? എന്നു അവൻ പറഞ്ഞതിന്നു:
ഞാൻ ചെയ്യുന്നതിനെ നീ ഇന്നു അറിയുന്നില്ല, ഇതിൽ പിന്നെ
അറിയും താനും, എന്നു ഉത്തരം ചൊല്ലി. നീ എന്നും എന്റെ കാ
ലുകളെ കഴുകയില്ല, എന്നു പേത്രൻ പറയുന്നു. യേശു ഉത്തരം ചൊ
ല്ലിയതു: ഞാൻ നിന്നെ കഴുകാഞ്ഞാൽ, നിനക്കു എന്നിൽ പങ്കു ഇല്ല.
എന്നാറെ ശിമോൻപേത്രൻ: കൎത്താവേ, എൻ കാലുകൾ മാത്രമല്ല,
കൈകളും തലയും കൂടെ, എന്നു പറയുന്നു. യേശു അവനോടു കുളി
ച്ചിരിക്കുന്നവനു കാലുകൾ അല്ലാതെ, കഴുകുവാൻ ആവശ്യം ഇല്ല,
സൎവ്വാംഗം ശുദ്ധനാകുന്നു. നിങ്ങളും ശുദ്ധരാകുന്നു, എല്ലാവരും അല്ല
താനും, എന്നു പറയുന്നു. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറി
കകൊണ്ടേത്രെ, എല്ലാവരും ശുദ്ധരല്ല, എന്നു പറഞ്ഞതു. (യൊ. ലൂ.)

അവരുടെ കാലുകളെ കഴുകീട്ടു, തന്റെ വസ്ത്രങ്ങളെ ഉടുത്ത ശേ
ഷം, അവൻ പിന്നെയും ചാരിക്കൊണ്ടു അവരോടു പറഞ്ഞിതു: നി
ങ്ങളോടു ചെയ്തതു ബോധിക്കുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും
കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്രകാരം ആകയാൽ നന്നായി
ചൊല്ലുന്നു. കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാലുകളെ കഴു
കി എങ്കിൽ, നിങ്ങളും തമ്മിൽ തമ്മിൽ കാലുകളെ കഴുകേണ്ടതു; ഞാൻ
നിങ്ങളോടു ചെയ്തപ്രകാരം നിങ്ങളും ചെയ്യേണ്ടതിന്നല്ലൊ ഞാൻ നി
ങ്ങൾക്കു ദൃഷ്ടാന്തം തന്നതു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു
ചൊല്ലുന്നിതു: തന്റെ കൎത്താവിനേക്കാൾ. ദാസൻ വലിയതല്ല, ത
ന്നെ അയച്ചവനേക്കാൾ ദൂതനും വലിയതല്ല. ഇവ നിങ്ങൾ അറിയു
ന്നു എങ്കിൽ, ചെയ്താൽ ധന്യർ ആകുന്നു. നിങ്ങളെ എല്ലാവരെയും
ചൊല്ലുന്നില്ല. ഞാൻ തെരിഞ്ഞെടുത്തവരെ അറിയുന്നു; എന്നാൽ
എന്നോടു കൂടെ അപ്പം തിന്നുന്നവൻ എന്റെ നേരെ മടമ്പു ഉയ
ൎത്തി, എന്നുള്ള തിരുവെഴുത്തിന്നു പൂൎത്തി വരേണ്ടിയിരുന്നു, അതു സം
ഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളോടു പറയുന്നതു. സംഭവിച്ചാൽ,
ഞാൻ തന്നെ ആകുന്നു, എന്നു നിങ്ങൾ വിശ്വസിപ്പാനായി തന്നെ.
ആമെൻ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഞാൻ അയ

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/88&oldid=185940" എന്ന താളിൽനിന്ന് ശേഖരിച്ചത്