ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 77

ക്കുന്ന ഏവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു, എ
ന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളു
ന്നു. (യൊ.)

എന്നിട്ടു അവർ ഭക്ഷിക്കുമ്പോൾ യേശു പാനപാത്രം എടുത്തു
വാഴ്ത്തി പറഞ്ഞു: ഇതു വാങ്ങി, നിങ്ങളിൽ തന്നെ പങ്കിട്ടുകൊൾ്വിൻ!
എന്തെന്നാൽ ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ
രസത്തിൽനിന്നു കുടിക്കയില്ല, എന്നു ഞാൻ നിങ്ങളോടു പറയുന്നു.

അവരിൽ ഏറ്റം വലിയവനായി തോന്നുന്നവൻ ആർ, എന്ന
തിനെ ചൊല്ലി ഒരു തൎക്കവും അവരിൽ ഉണ്ടായി. അവരോടു അ
വൻ പറഞ്ഞിതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം
നടത്തുന്നു. അവരിൽ അധികരിക്കുന്നവർ ഉപകാരികൾ എന്നു വി
ളിക്കപ്പെടുന്നു. നിങ്ങളോ അപ്രകാരം അല്ല; നിങ്ങളിൽ ഏറെ വ
ലുതായവൻ ഇളയവനെ പോലെയും, നടത്തുന്നവൻ ശുശ്രൂഷിക്കു
ന്നവനെ പോലെയും ആവൂ. ഏറെ വലുതായതു ആർ? ചാരിക്കൊ
ണ്ടവനോ ശുശ്രൂഷിക്കുന്നവനോ? ചാരിക്കൊണ്ടവനല്ലയോ; ഞാ
നോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെ പോലെ ആകുന്നു.
എങ്കിലും എന്റെ പരീക്ഷകളിൽ എന്നോടു കൂടെ പാൎത്തു നിന്നവർ
നിങ്ങളത്രെ. ഞാനും എൻ പിതാവു എനിക്കു നിയമിച്ചതു പോലെ
രാജ്യത്തെ നിങ്ങൾക്കു നിയമിച്ചു തരുന്നുണ്ടു. നിങ്ങൾ എന്റെ രാ
ജ്യത്തിൽ എൻ മേശയിൽ ഭക്ഷിച്ചു കുടിക്കയും, ഇസ്രയേൽ ഗോത്ര
ങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചു, സിംഹാസനങ്ങളിൽ ഇരിക്ക
യും ചെയ്വാന്തക്കവണ്ണമേ.(ലൂ.)

ഇവ പറഞ്ഞിട്ടു യേശു ആത്മാവിൽ കലങ്ങി; ആമെൻ ആ
മെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു:നിങ്ങളിൽ ഒരുത്തൻ എന്നെ
കാണിച്ചു കൊടുക്കും, എന്നു സാക്ഷി പറഞ്ഞു. ആയവർ ദുഃഖിച്ചു,
ആരെക്കൊണ്ടു പറഞ്ഞു, എന്നു വിചാരിച്ചു തമ്മിൽ തമ്മിൽ നോ
ക്കി: പക്ഷേ ഞാനോ? ഞാനോ? എന്നു വെവ്വേറെ അവനോടു
ചൊല്ലി തുടങ്ങി. അവരോടു അവൻ പറഞ്ഞിതു: പന്തിരുവരിൽ
ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ.
ശിഷ്യരിൽ വെച്ചു യേശു സ്നേഹിക്കുന്ന ഒരുത്തൻ യേശുവിൻ മടി
യോടു ചാരിക്കൊണ്ടിരിക്കേ, ശിമോൻ പേത്രൻ ആംഗികം കാട്ടി,

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/89&oldid=185941" എന്ന താളിൽനിന്ന് ശേഖരിച്ചത്