ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര. V

കളിൽ നടപ്പുള്ള പ്രാൎത്ഥനകളിൽനിന്നു തെളിഞ്ഞവ തെരിഞ്ഞെടു
ത്തും ചേൎത്തും ഇരിക്കുന്നു. ഇന്ന പ്രാൎത്ഥനയെ ഇന്ന പള്ളിപ്പുസ്തക
ത്തിൽനിന്നു എടുത്തിരിക്കുന്നു, എന്നു അതതിൻ അവസാനത്തിൽ
അക്ഷരങ്ങളാൽ കുറിച്ചു കാണുന്നു. പ്രാൎത്ഥനകളും സഭാക്രിയകളും
അല്ലാതെ, നിത്യം വായിക്കേണ്ടും സുവിശേഷലേഖനഖണ്ഡങ്ങളും
കൎത്താവിന്റെ കഷ്ടാനുഭവചരിത്രവും വേദപാഠങ്ങളുടെ ക്രമവും
ചേൎത്തിരിക്കുന്നു. സ്ഥിരീകരണത്തിനുള്ള ഉപദേശം വിൎത്തമ്പൎഗസ
ഭകളിൽ നടക്കുന്നതിൽനിന്നു. അല്പം സംക്ഷേപിച്ചിട്ടുള്ളതു. മാനു
ഷമായ ഈ നിൎമ്മാണത്തെ വായിച്ചു കേൾ്ക്കുന്നതിനാൽ അനേകം
ഹൃദയങ്ങൾ്ക്കു അനുഗ്രഹം ഉണ്ടാകേണം, എന്നു നാം സഭയുടെ ക
ൎത്താവോടു പ്രാൎത്ഥിച്ചുകൊണ്ടു ഇതിനെ കൂട്ടുവേലക്കാൎക്കും സഭക
ൾക്കും ഏല്പിച്ചു കൊടുക്കുന്നു.

പ്രാൎത്ഥനാസംഗ്രഹത്തെ

രചിപ്പാൻ നിയുക്തരായ മൂവർ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/9&oldid=185860" എന്ന താളിൽനിന്ന് ശേഖരിച്ചത്