ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 കഷ്ടാനുഭവചരിത്രം.

ഈ ചൊല്ലിയതു ആരെകൊണ്ടു പറക, എന്നു അവനോടു ചോദി
ക്കുന്നു. ആയവൻ യേശുവിൻ മാൎവ്വിടത്തിൽ (തല)ചരിച്ചു:
കൎത്താവേ, ആർ ആകുന്നു? എന്നു ചോദിച്ചു. യേശു: ഞാൻ അപ്പഖണ്ഡം
മുക്കി കൊടുക്കുന്നവൻ തന്നെ, എന്നു ഉത്തരം പറഞ്ഞു, ഖണ്ഡ
ത്തെ മുക്കീട്ടു, ശിമോന്യനായ യൂദാ ഇഷ്കൎയ്യോത്താവിന്നു കൊടുക്കുന്നു.
ഖണ്ഡം വാങ്ങിയശേഷം, സാത്താൻ ഉടനെ അവനിൽ പ്രവേശി
ച്ചു. യേശു പറഞ്ഞു; തന്നെ കുറിച്ചു വിധിച്ചു എഴുതിയിരിക്കുന്ന പ്ര
കാരം മനുഷ്യപുത്രൻ പോകുന്നു സത്യം. മനുഷ്യപുത്രനെ കാണിച്ചു
കൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എ
ങ്കിൽ കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചു കൊടുക്കുന്ന യൂദാ:
റബ്ബീ, ഞാനല്ലല്ലോ, എന്നുത്തരം ചൊല്ലിയതിന്നു: നീ പറഞ്ഞു
വല്ലൊ, എന്നുരെച്ചു. പിന്നെ നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക,
എന്നു പറകയും ചെയ്തു. ആയതു ഇന്നതിനെ ചൊല്ലീട്ടുള്ളപ്രകാരം
ചാരി ഇരുന്നവരിൽ ആരും അറിഞ്ഞില്ല; പണപ്പെട്ടി യൂദാവോടു
ള്ളതാകയാൽ, പെരുനാൾ്ക്കു നമുക്കു വേണ്ടുന്നതു മേടിക്ക എന്നോ,
ദരിദ്രൎക്കു ഏതാനും കൊടുക്ക എന്നോ, യേശു അവനോടു കല്പിക്കു
ന്ന പ്രകാരം ചിലൎക്കു തോന്നി. അവനോ ഖണ്ഡം വാങ്ങി ക്ഷണ
ത്തിൽ പുറപ്പെട്ടു പോയി. അപ്പോൾ രാത്രി ആയിരുന്നു. (യൊ.
മ.മാ.ലൂ.)

അവൻ പുറപ്പെട്ടു പോയപ്പോൾ യേശു പറയുന്നിതു: ഇപ്പോൾ
മനുഷ്യപുത്രൻ തേജസ്കരിക്കപ്പെട്ടു അവനിൽ ദൈവവും തേജസ്കരി
ക്കപ്പെട്ടു ദൈവം അവനിൽ തേജസ്കരിക്കപ്പെട്ടു എങ്കിൽ, ദൈവം
അവനെ തന്നിൽ തന്നെ തേജസ്കരിക്കുന്നു തേജസ്കരിക്കയും ചെ
യ്യും. (യൊ.)

പിന്നെ യേശു അപ്പത്തെ എടുത്തു, സ്തോത്രം ചൊല്ലി, നുറുക്കി
(ശിഷ്യൎക്കു കൊടുത്തു) പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾ്ക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എന്റെ ഓൎമ്മെ
ക്കായിട്ടു ഇതിനെ ചെയ്വിൻ. അപ്രകാരം തന്നെ അത്താഴം കഴി
ഞ്ഞ ശേഷം, പാനപാത്രത്തെയും എടുത്തു (വാഴ്ത്തി) പറഞ്ഞിതു:
നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ, ഈ പാത്രം എന്റെ
രക്തത്തിൽ പുതുനിയമം ആകുന്നു. ഇതു പാപമോചനത്തിന്നായി

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/90&oldid=185942" എന്ന താളിൽനിന്ന് ശേഖരിച്ചത്