ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 79

നിങ്ങൾക്കും, അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം, ഇതിനെ
കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ. ഞാനോ നിങ്ങ
ളോടു പറയുന്നിതു: മുന്തിരിവള്ളിയുടെ അനുഭവത്തെ എന്റെ പി
താവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കുംനാൾവ
രെ, ഞാൻ ഇതിൽനിന്നു ഇനി കുടിക്കയില്ല. (മ. മാ. ലൂ)

പൈതങ്ങളേ, ഇനി അസാരമേ നിങ്ങളോടു ഇരിക്കുന്നുള്ളു, നി
ങ്ങൾ എന്നെ അന്വേഷിക്കും. പിന്നെ ഞാൻ പോകുന്ന എടത്തു
നിങ്ങൾക്കു വന്നു കൂടാ, എന്നു യഹൂദരോടു പറഞ്ഞ പ്രകാരം ഇന്നു
നിങ്ങളോടും ചൊല്ലുന്നു. നിങ്ങൾ തമ്മിൽ സ്നേഹിക്കേണം എന്നു
ഒരു പുതിയ കല്പന നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹി
ച്ചതു പോലെ നിങ്ങളും തമ്മിൽ സ്നേഹിക്ക എന്നത്രെ. നിങ്ങൾക്കു
അന്യോന്യം സ്നേഹം ഉണ്ടെങ്കിൽ, അതു കൊണ്ടു നിങ്ങൾ എന്റെ
ശിഷ്യർ, എന്നു എല്ലാവൎക്കും ബോധിക്കും. ശിമോൻ പേത്രൻ അവ
നോടു: കൎത്താവേ, നീ എവിടെ പോകുന്നു? എന്നു പറയുന്നതിന്നു:
ഞാൻ പോകുന്നതിലേക്കു നിനക്കു ഇപ്പോൾ അനുഗമിച്ചു കൂടാ.
പിന്നേതിൽ നീ എന്നെ അനുഗമിക്കും താനും, എന്നു യേശു ഉത്തരം
പറഞ്ഞു. പേത്രൻ അവനോടു: കൎത്താവേ, ഇന്നു നിന്നെ അനുഗമി
ച്ചു കൂടാത്തതു എന്തു കൊണ്ടു? നിനക്കു വേണ്ടി എൻ പ്രാണനെ
വെച്ചു കളയും, എന്നു പറഞ്ഞാറെ, യേശു ഉത്തരം ചൊല്ലിയതു:
നിൻപ്രാണനെ എനിക്കു വേണ്ടി വെക്കുമോ? ശിമോനേ, ശിമോനേ,
കണ്ടാലും, സാത്താൻ നിങ്ങളെ കോതമ്പു പോലെ ചേറുവാന്തക്ക
വണ്ണം ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം ഒടുങ്ങി പോകാ
യ്വാൻ നിനക്കു വേണ്ടി യാചിച്ചു. പിന്നെ നീ തിരിഞ്ഞു വന്ന
ശേഷം, നിന്റെ സഹോദരന്മാരെ ഉറപ്പിച്ചു കൊൾ്ക. എന്നതിന്നു
അവൻ: കൎത്താവേ, നിന്നോടു കൂടെ തടവിലും ചാവിലും ചെല്ലുവാൻ
ഞാൻ ഒരുങ്ങി നില്ക്കുന്നു, എന്നു പറഞ്ഞാറെ യേശു ചൊല്ലിയതു:
പേത്ര, നീ എന്നെ അറിയുന്നില്ല, എന്നു മൂന്നു വട്ടം തള്ളിപ്പറയും
മുമ്പെ, പൂവങ്കോഴി ഇന്നു കൂകയില്ല, എന്നു ഞാൻ നിന്നോടു പറ
യുന്നു. (യൊ, ലൂ.)

പിന്നെ അവരോടു പറഞ്ഞു: നിങ്ങളെ മടിശ്ശീല, പൊക്കണം,
ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പോൾ, ഒട്ടു കുറവുണ്ടായോ?

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/91&oldid=185943" എന്ന താളിൽനിന്ന് ശേഖരിച്ചത്