ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 കഷ്ടാനുഭവചരിത്രം.

ന്മാർ എന്ന ഇവർ നിയോഗിച്ച വലിയ ഭൃത്യക്കൂട്ടത്തെയും കൂട്ടിക്കൊ
ണ്ടു, ദീപട്ടി പന്തങ്ങളോടും വാളുവടികളോടും കൂട വന്നു മുന്നടന്നു.
തന്റെ മേൽ വരുന്നവ എല്ലാം യേശു അറിഞ്ഞിട്ടു, പുറത്തു വന്നു:
ആരെ തിരയുന്നു? എന്നു അവരോടു പറഞ്ഞു. നസറയ്യനായ യേ
ശുവെ, എന്നു അവർ ഉത്തരം ചൊല്ലിയാറെ, ഞാൻ ആകുന്നു!
എന്നു യേശു പറയുന്നു. അപ്പോൾ അവനെ കാണിച്ചു കൊടുക്കു
ന്ന യൂദാവും അവരോടു നില്ക്കുന്നുണ്ടു. ഞാൻ ആകുന്നു, എന്നു അ
വരോടു പറഞ്ഞ ഉടനെ അവർ പിൻ വാങ്ങി, നിലത്തു വീണു. ആ
രെ തിരയുന്നു? എന്നു പിന്നെയും അവരോടു ചോദിച്ചതിന്നു, നസ
റയ്യനായ യേശുവെ, എന്നു പറഞ്ഞപ്പോൾ യേശു ഉത്തരം ചൊ
ല്ലിയതു: ഞാൻ ആകുന്നു, എന്നു നിങ്ങളോടു പറഞ്ഞുവല്ലൊ; ആ
കയാൽ എന്നെ തിരയുന്നു എങ്കിൽ, ഇവരെ പോകുവാൻ വിടുവിൻ.
എന്നതിനാൽ: നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടമാ
ക്കീട്ടില്ല, എന്നു ചൊല്ലിയ വചനത്തിന്നു നിവൃത്തിവരേണ്ടിയിരുന്നു.
അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിച്ചാൽ
അവൻ തന്നെ ആകുന്നു, ആയവനെ പിടിച്ചു കൊൾവിൻ, എന്നു
അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ ക്ഷണത്തിൽ യേശുവി
ന്നു നേരിട്ടു വന്നു: റബ്ബീ, വാഴുക എന്നു പറഞ്ഞു, അവനെ ചുംബി
ച്ചു അവനോടു യേശു: തോഴാ, എന്തിനായി വന്നു? യൂദാവേ, മനു
ഷ്യപുത്രനെ ചുംബനംകൊണ്ടൊ കാണിച്ചു കൊടുക്കുന്നു? എന്നു
പറഞ്ഞു.

ഉടനെ അവർ അടുത്തു യേശുവിന്മേൽ കൈകളെ വെച്ചു അ
വനെ പിടിച്ചു. അവനോടു കൂടിയുള്ളവരോ വരുന്നതു കണ്ടു: കൎത്താ
വേ, ഞങ്ങൾ വാളാൽ വെട്ടുകയൊ? എന്നു ചൊല്ലി. അവരിൽ ഒരു
ത്തനായ ശിമോൻ പേത്രൻ തനിക്കുള്ള വാളെ ഊരി, മഹാപുരോ
ഹിതന്റെ ദാസനെ വെട്ടി, അവന്റെ വലത്തു കാതെ അറുത്തു
കളഞ്ഞു. ആ ദാസനു മല്കൻ എന്നു പേർ ഉണ്ടു. അതിന്നു യേശു:
ഇത്രോളം വിടുവിൻ, എന്നു ചൊല്ലി, ആയവന്റെ ചെവിയെ തൊട്ടു
സൌഖ്യം വരുത്തി. പിന്നെ പേത്രനോടു പറഞ്ഞു: വാൾ ഉറയിൽ
ഇടു, വാൾ എടുക്കുന്നവൻ ഒക്കയും വാളാൽ നശിച്ചു പോകും സത്യം.
പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കാതിരിക്കയൊ?

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/94&oldid=185946" എന്ന താളിൽനിന്ന് ശേഖരിച്ചത്