ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 കഷ്ടാനുഭവചരിത്രം.

പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതനോടു പരിചയമുള്ള മ
റ്റെ ശിഷ്യൻ പുറപ്പെട്ടു വാതില്ക്കാരത്തിയോടു പറഞ്ഞു, പേത്രനെ
അകത്തു വരുത്തി. എന്നാറെ വാതിൽ കാക്കുന്ന ബാല്യക്കാരത്തി
പേത്രനോടു: പക്ഷെ നീയും ആയാളുടെ ശിഷ്യരിൽ കൂടിയവനോ?
എന്നു പറയുന്നു. അല്ല എന്നു അവൻ പറയുന്നു. അന്നു കുളിർ ആ
കകൊണ്ടു, ദാസരും ഭൃത്യന്മാരും കനൽ കൂട്ടി തീ കാഞ്ഞു കൊണ്ടു
നിന്നിരിക്കേ, പേത്രനും അവരോടു കൂട നിന്നു, തീ കാഞ്ഞു കൊണ്ടി
രുന്നു. എന്നാറെ മഹാപുരോഹിതൻ യേശുവിനോടു അവന്റെ
ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചപ്പൊൾ, യേ
ശു ഉത്തരം ചൊല്ലിയതു: ഞാൻ ലോകത്തോടു പരസ്യത്തിൽ പറ
ഞ്ഞു, പള്ളിയിലും എല്ലാ യഹൂദന്മാരും കൂടുന്ന ദേവാലയത്തിലും
ഞാൻ എപ്പോഴും ഉപദേശിച്ചു, രഹസ്യത്തിൽ ഒന്നും ഉരെച്ചതും ഇ
ല്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? കേട്ടവരോടു ഞാൻ അവ
രെ കേൾ്പിച്ചതു എന്തു? എന്നു ചോദിക്ക. കണ്ടാലും ഞാൻ പറഞ്ഞ
വ അവർ അറിയുന്നു. എന്നു പറഞ്ഞാറെ ഭൃത്യന്മാരിൽ അരികെ
നില്ക്കുന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങിനെ ഉത്തരം ചൊ
ല്ലന്നുവോ? എന്നു പറഞ്ഞു യേശുവിനു കുമ കൊടുത്തു. അതിനു
യേശു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ, ദോഷം എന്നതി
ന്നു തുമ്പുണ്ടാക്ക, നല്ലവണ്ണം എങ്കിൽ, എന്നെ തല്ലുന്നതു എന്തു?
എന്നു പറഞ്ഞു. അന്നാ അവനെ കെട്ടപ്പെട്ടവനായി മഹാപുരോ
ഹിതനായ കയഫാവിൻ അടുക്കെ അയച്ചു.

മഹാപുരോഹിതരും (മൂപ്പന്മാരുമായി) ന്യായാധിപസംഘം ഒ
ക്കെയും യേശുവെ കൊല്ലിക്കേണ്ടതിന്നു, അവന്റെ നേരെ കള്ളസ്സാ
ക്ഷ്യം അന്വേഷിച്ചുപോന്നു, കണ്ടിട്ടില്ല താനും. അനേകർ അവന്റെ
നേരെ കള്ളസ്സാക്ഷ്യം ചൊല്ലീട്ടും, സാക്ഷ്യങ്ങൾ ഒത്തില്ല. ഒടു
ക്കം രണ്ടു കള്ളസ്സാക്ഷികൾ വന്നു പറഞ്ഞിതു: ഈ കൈപ്പണിയാ
യ മന്ദിരത്തെ ഞാൻ അഴിച്ചു, മൂന്നു ദിവസം കൊണ്ടു കൈപ്പണി
യല്ലാത്ത മറെറാന്നിനെ എടുപ്പിക്കും, എന്നു ഇവൻ പറയുന്നതു ഞ
ങ്ങൾ കേട്ടു. എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതും ഇല്ല.
എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു അവനോടു: നീ ഒരുത്തര
വും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നതു

"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/96&oldid=185948" എന്ന താളിൽനിന്ന് ശേഖരിച്ചത്