ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 കഷ്ടാനുഭവചരിത്രം.

യേശുവെ പിടിച്ചു കൊള്ളുന്ന പുരുഷന്മാരോ അവനെ പരിഹ
സിച്ചു, മുഖത്തു തുപ്പി കുത്തി അടിച്ചു. ചിലരും അവന്റെ മുഖം
മൂടി കെട്ടി: ഹേ ക്രിസ്തുവേ, ഞങ്ങളോടു പ്രവചിക്ക നിന്നെ തല്ലി
യതു ആർ? എന്നു ചൊല്ലി കുമെക്കയും മറെറ പല ദൂഷണം അ
വന്റെ നേരെ പറകയും ചെയ്തു.

ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൻ മൂപ്പന്മാരും
ശാസ്ത്രികളുമായി ന്യായാധിപസംഘം ഒക്കയും കൂടി, യേശുവെ കൊ
ല്ലിപ്പാൻ നിരൂപിക്കയും ചെയ്തു. (മ. മാ. ലൂ.)

൫. പിലാതന്റെ ന്യായ വിസ്താരവും വിധിയും.*

നേരം പുലരാനായപ്പോൾ അവർ എല്ലാവരും കൂട്ടമേ എഴുനീ
റ്റു യേശുവിനെ കെട്ടി, കയഫാവിൻ പോക്കൽനിന്നു ആസ്ഥാന
ത്തിലേക്കു കൊണ്ടു പോയി, നാടുവാഴിയായ പൊന്ത്യപിലാതനിൽ
ഏല്പിച്ചു. (യൊ. മ. മാ. ലൂ)

അപ്പോൾ മരണവിധി ഉണ്ടായതു അവനെ കാണിച്ചു കൊടുത്ത
യൂദാ കണ്ടു, അനുതപിച്ചു ആ മുപ്പതു ശേഖലിനെ മഹാപുരോ
ഹിതൎക്കും മൂപ്പന്മാൎക്കും മടക്കി, ഞാൻ കുറ്റമില്ലാത്ത രക്തത്തെ ഏ
ല്പിച്ചു കൊടുക്കയാൽ പിഴെച്ചു, എന്നു പറഞ്ഞു. അതു ഞങ്ങ
ൾക്കു എന്തു? നീ തന്നെ നോക്കിക്കൊൾക, എന്നു അവർ പറഞ്ഞാ
റെ, അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു, വാ
ങ്ങിപ്പോയി കെട്ടി ഞാന്നു മരിച്ചു. മഹാപുരോഹിതർ പണങ്ങളെ
എടുത്തു, ഇതു രക്തവില ആകയാൽ കാഴ്ചഭണ്ഡാരത്തിൽ ഇടുന്നതു
വിഹിതമല്ല, എന്നു പറഞ്ഞു. പിന്നെ കൂടി നിരൂപിച്ചു അവകൊ
ണ്ടു പരദേശികളുടെ ശ്മശാനത്തിന്നായി കുശവന്റെ നിലത്തെ
കൊണ്ടു; ആകയാൽ ആ നിലത്തിന്നു ഇന്നേ വരേ രക്തനിലം എ
ന്നു പേർ ഉണ്ടായതു. പ്രവാചകനായ യിറമിയാവെക്കൊണ്ടു മൊ
ഴിഞ്ഞതിന്നു അന്നു നിവൃത്തി വന്നു. കൎത്താവു എന്നോടു അരുളി
ച്ചെയ്തപ്രകാരം: ഇസ്രയേൽപുത്രരിൽ ചിലർ മതിച്ചൊരു മാന

  • വെള്ളിയാഴ്ച ൭ ഏപ്രിൽ.
"https://ml.wikisource.org/w/index.php?title=താൾ:GkVI22d.pdf/98&oldid=185950" എന്ന താളിൽനിന്ന് ശേഖരിച്ചത്