ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 സ്നാനം.

തിരുമുഖത്തെ ഇതിന്മേൽ (ഇവരുടെ മേൽ) പ്രകാശിപ്പിക്ക. യേ
ശുക്രിസ്തുവേ, പ്രിയരക്ഷിതാവേ, ഈ ശിശുവിനെയും (ക്കളെയും)
നീ സ്നേഹിച്ചു നിന്റെ ഉടമ ആവാൻ വില കൊടുത്തു വാങ്ങി
യല്ലോ. ഇപ്പോഴും ഇതിനെ (ഇവരെ) നിന്റെ കൂട്ടായ്മയിൽചേൎത്തു
കൊണ്ടു ഞങ്ങൾ യാചിക്കുന്നതു ഇറക്കി കൊടുക്കേണമേ. സ്നാന
ത്തിന്റെ പൂൎണ്ണമായ അനുഗ്രഹവും എത്തിച്ച ഒടുക്കം സ്വൎഗ്ഗ
ത്തിൽ വാടാത്ത അവകാശം പ്രാപിപ്പിക്കയാറു. പിതാവിന്നും
പുത്രന്നും ഏകാത്മാവായുള്ളോവേ, ഈ ശിശുവിന്റെ (ക്കളുടെ)
ദേഹിയിൽ (കളിൽ) ഇറങ്ങി വന്നു നിത്യം വസിപ്പാൻ കോപ്പി
ടേണമേ. നിന്റെ വരങ്ങളെ ഇതിൽ (ഇവരിൽ) നിറെക്ക, സത്യ
വിശ്വാസത്തിൽ വിശുദ്ധീകരിച്ചു നടത്തുക. വാഴ്വിലും കഷ്ട
ത്തിലും ചാവിലും ഇതിനെ (ഇവരെ) ഉറപ്പിച്ചും സ്ഥിരീകരിച്ചും
തികെച്ചും കൊൾക. ത്രിയേകദൈവമായ യഹോവേ, ഇതിന്നു
(ഇവൎക്കു) തുണയാക. ഞങ്ങൾക്കു എല്ലാവൎക്കും തുണയായി മര
ണപൎയ്യന്തം വിശ്വസ്തത തന്നു ദേഹികളുടെ രക്ഷയാകുന്ന വിശ്വാ
സത്തിൽ അന്ത്യത്തെ പ്രാപിപ്പിച്ചു ഞങ്ങളുടെ സന്തോഷം
പൂൎണ്ണമാക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ,
ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിന
ക്കല്ലോ ആകുന്നു. ആമെൻ.

യഹോവ നിന്റെ (നിങ്ങളുടെ) ഗമനത്തെയും ആഗമന
ത്തെയും ഇതു മുതൽ എന്നേക്കും പരിപാലിക്ക. ആമെൻ. (സങ്കീ.
൧൨൧.)

(മാതാപിതാക്കന്മാരോടും സ്നാനസാക്ഷികളോടും.)

കൎത്താവിൽ പ്രിയരായുള്ളോരെ, യേശു ക്രിസ്തു എത്രയും
സ്നേഹിച്ചു സ്വന്തരക്തത്താൽ വീണ്ടെടുത്ത ശിശുക്കളുടെ നേരെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/102&oldid=195369" എന്ന താളിൽനിന്ന് ശേഖരിച്ചത്