ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം. 105

നന്മയിലും വളൎന്നു മാതാപിതാക്കന്മാൎക്കു സന്തോഷം വരുത്തു
മാറു സഹായിക്കേണമേ. ഒടുവിൽ പെറ്റോരും മക്കളും കൂടെ
കൎത്താവും രക്ഷിതാവും ആകുന്ന യേശുക്രിസ്തുമൂലം നിന്റെ നിത്യ
മഹത്വത്തിന്റെ ഓഹരിക്കാരായി കാണാകേണമേ. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, ഇന്നു വീണ്ടും തിരുസഭയിൽ
വന്ന നിന്റെ ദാസിയെ പ്രസവം സംബന്ധിച്ച അനൎത്ഥങ്ങ
ളിൽനിന്നു നീ രക്ഷിച്ചതുകൊണ്ടു താഴ്മയോടെ നിന്നെ സ്തുതി
ക്കുന്നു. പ്രിയപിതാവേ, ഇനിയും നിൻ സഹായത്താലെ
അവൾ വിശ്വാസമുള്ളവളായി നിൻ ഇംഷ്ടത്തെ ചെയ്തുകൊണ്ടു
ജീവിച്ചു നടക്കണമെന്നും സഞ്ചാരദിവസങ്ങളുടെ അവസാന
ത്തിൽ വരുവാനുള്ള ജീവന്റെ നിത്യതേജസ്സിനെ പ്രാപിക്കേ
ണം എന്നും കൎത്താവായ യേശുക്രിസ്തുമൂലം നിന്നോടു കരുണ
യാചിക്കുന്നു. ആമെൻ.


II. സ്ഥിരീകരണം.

(സുവിശേഷസഭയിൽനിന്നുള്ള യുവാക്കളെയും യുവതിക
ളെയും തിരുവത്താഴത്തിൽ ചേൎക്കുന്നതിന്നു മുമ്പെ ഉപദേ
ശവും സ്ഥിരീകരണവും കൊടുക്കേണ്ടതു.)

നമ്മുടെ ആരംഭം സ്വൎഗ്ഗങ്ങളെയും ഭൂമിയെയും ഉണ്ടാക്കിയ
യഹോവയുടെ നാമത്തിൽ ആയിരിപ്പൂതാക.

യേശുക്രിസ്തുവിൽ പ്രിയമുള്ളവരേ, ഈ കുട്ടികൾ സ്നാനം
മൂലം നമ്മോടു ഒന്നിച്ചു ദൈവകരുണയിൽ കുട്ടാളികളായതു
കൊണ്ടു തങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവന്റെ
മുമ്പിൽ നിന്നുകൊണ്ടു ഈ ക്രിസ്തീയസഭ കാൺങ്കേ സ്നാനനിയ
മത്തെ പുതുക്കുവാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷസത്യം താല്പ
ൎയ്യത്തോടെ പറിപ്പിച്ചു കൊടുത്തതിനാൽ രക്ഷയുടെ അറിവി

14

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/117&oldid=195407" എന്ന താളിൽനിന്ന് ശേഖരിച്ചത്